COVID 19| വൈറസ് വ്യാപനം തടയാൻ '5T' പദ്ധതി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി
- Published by:user_49
- news18india
Last Updated:
ആരോഗ്യ രംഗത്തെ വിദഗ്ദരും ഡോക്ടർമാരുമായും ചര്‍ച്ച ചെയ്താണ് പ്ലാന്‍ തയാറാക്കിയത്
ന്യുഡല്‍ഹി: കോവിഡ് 19 വ്യാപനം തടയുന്നതിനായി 5 ടി പദ്ധതി പ്രഖ്യപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആരോഗ്യ രംഗത്തെ വിദഗ്ദരും ഡോക്ടർമാരുമായും ചര്‍ച്ച ചെയ്താണ് പ്രത്യേക പ്ലാന്‍ തയാറാക്കിയത്.
ടെസ്റ്റിങ്, ട്രെയിസിങ്, ട്രീറ്റ്മെന്റ്, ടീംവര്‍ക്ക്, ട്രാക്കിങ് എന്നിവയാണ് 5T പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഐസിഎംആറിന്‍റെ നിര്‍ദേശം അനുസരിച്ച് കോവിഡ് വൈറസ് ഹോട്ട്സ്പോട്ടുകളില്‍ റാപിഡ് ആന്‍റി ബോഡി ടെസ്റ്റ് ആരംഭിച്ചു. ഏകദേശം 30,000 ത്തോളം രോഗബാധിതരുണ്ടെന്ന നിഗമനത്തിലാണ് മുന്നോട്ടുപോകുന്നതെന്ന് കെജ്രിവാൾ പറഞ്ഞു.
You may also like:നിസാമുദ്ദീൻ സമ്മേളനത്തിന്റെ പേരിൽ വർഗീയ വിദ്വേഷമുണ്ടാക്കുന്ന ഓഡിയോ സന്ദേശം: MLA അറസ്റ്റിൽ
advertisement
[NEWS]ആളൊഴിഞ്ഞ സ്ഥലങ്ങളിലെ ചാരായം വാറ്റൽ ഇനി നടക്കില്ല; എക്സൈസിന്റെ ഡ്രോണ്‍ പറന്നെത്തും [NEWS]കൊവിഡ് കാലത്തും വില കൂട്ടി സപ്ലൈകോ; അവശ്യസാധനങ്ങൾക്ക് ഒരാഴ്ചക്കിടെ കൂടിയത് 2 മുതൽ 10 രൂപ വരെ[NEWS]
ട്രെയിസിങ്ങിന്റെ ഭാഗമായുള്ള നടപടികളും ഡൽഹിയിൽ നടപ്പാക്കി തുടങ്ങിയതായി കെജ്രിവാൾ പറഞ്ഞു. ഇതിനായി പോലീസിന്റെ സഹായവും തേടും. സ്വയം ക്വാറന്റൈനില്‍ കഴിയുന്ന 27,702 പേരുടെ ഫോണ്‍ നമ്പറുകള്‍ പോലീസിന് നല്‍കും. അവര്‍ വീടുകളില്‍ തന്നെ കഴിയുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനാണിത്. മര്‍ക്കസില്‍ പങ്കെടുത്ത 2000 പേരുടെ നമ്പര്‍ പോലീസിന് കൈമാറും.
advertisement
കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ഹൃദയം, കരള്‍, കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരും 50നു മുകളില്‍ പ്രായമുള്ളവരുമായവരെ ആശുപത്രികളില്‍ ചികിത്സിക്കും. 50 വയസ്സിനു താഴെ പ്രായമുള്ളവരും നിസാര ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുമായവരെ ഹോട്ടലുകളിലും ധര്‍മ്മശാലകളിലും ചികിത്സിക്കും. ഗുരുതരാവസ്ഥയിയുള്ളവരെ ചികിത്സിക്കാന്‍ 8000 ഓളം കിടക്കകള്‍ തയ്യാറാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.
5th T - Tracking & Monitoring
I will personally track and monitor every single aspect involved in making this plan successful
As Chief Minister, I will be responsible for ensuring all variables fall into place and I will be accountable if they don't.#DelhiFightsCorona
— Arvind Kejriwal (@ArvindKejriwal) April 7, 2020
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 07, 2020 6:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19| വൈറസ് വ്യാപനം തടയാൻ '5T' പദ്ധതി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി