COVID 19| സാമൂഹ്യ വ്യാപനം അറിയാൻ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്; കേരളത്തിൽ പരിശോധന അടുത്ത ഘട്ടത്തിലേക്ക്

Last Updated:

ഒരു ലക്ഷം റാപ്പിഡ് ആന്റിബോഡി കിറ്റ് ഉപയോഗിച്ച് പരിശോധന വ്യാപകമായി നടത്തും. ആരോഗ്യപ്രവർത്തകർ മുതൽ  തെരഞ്ഞെടുക്കപ്പെട്ട പൊതുജനങ്ങളിലുമാണ് പരിശോധന.

തിരുവനന്തപുരം: കോവിഡ് സമൂഹവ്യാപന സാധ്യത അറിയാൻ കേരളം അടുത്ത ഘട്ട പരിശോധന രീതിയിലേയ്ക്ക് കടക്കുന്നു. ഒരു ലക്ഷം റാപ്പിഡ് ആന്റിബോഡി കിറ്റ് ഉപയോഗിച്ച് പരിശോധന വ്യാപകമായി നടത്തും. ആരോഗ്യപ്രവർത്തകർ മുതൽ  തെരഞ്ഞെടുക്കപ്പെട്ട പൊതുജനങ്ങളിലുമാണ് പരിശോധന.
നാല് വിഭാഗങ്ങളായി സാമ്പിളുകൾ ശേഖരിച്ച് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്താനാണ് തീരുമാനം. ഓരോ ജില്ലയിലും കലക്ടർമാർക്ക് ആയിരിക്കും ഏകോപന ചുമതല. ആദ്യ പരിശോധന ഗ്രൂപ്പിൽ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ എത്തിയവരെ ചികിത്സിച്ച ഡോക്ടർമാരും ഇടപഴകിയ മറ്റ് ജീവനക്കാരും ഉൾപ്പെടും.
പൊലീസ്, ആരോഗ്യപ്രവർത്തകർ, തദ്ദേശസ്ഥാപങ്ങളിലെ ജീവനക്കാർ തുടങ്ങി ജനങ്ങളുമായി അടുത്ത് ഇടപഴകുന്ന സർക്കാർ ജീവനക്കാരും റേഷൻകട നടത്തിപ്പുകാർ,  കമ്യൂണിറ്റി കിച്ചൺ വോളന്റിയർമാർ തുടങ്ങി സന്നദ്ധ പ്രവർത്തകരുമാണ് രണ്ടാം ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
advertisement
റാന്റം സാമ്പിൾ സെലക്ഷനിലൂടെ പരിശോധന നടത്തേണ്ട പൊതുജനങ്ങളെ കണ്ടെത്തും. ശേഖരിച്ച സ്രവങ്ങൾ ഗ്രൂപ്പായി പരിശോധിക്കുന്ന പൂൾ ടെസ്റ്റിംഗ് രീതി പിസിആർ പരിശോധനയിൽ നടത്തും.
കുറഞ്ഞ സമയത്ത് കൂടുതൽ പേരുടെ സാമ്പിളുകൾ പരിശോധിക്കാം എന്നതാണ് പൂൾ ടെസ്റ്റിംഗിന്റെ ഗുണം. പോസിറ്റീവ് ആകുന്ന പൂളിലെ ഗ്രൂപ്പ് പിന്നീട് ചെറിയ ഗ്രൂപ്പുകളാക്കി മാറ്റി ആവർത്തിച്ച് പരിശോധിച്ച് രോഗിയെ കണ്ടെത്തുന്നതാണ് രീതി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19| സാമൂഹ്യ വ്യാപനം അറിയാൻ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്; കേരളത്തിൽ പരിശോധന അടുത്ത ഘട്ടത്തിലേക്ക്
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement