COVID 19| ബിജെപി രാജ്യസഭ എംപി അശോക് ഗസ്തി കോവിഡ് ബാധിച്ച് മരിച്ചു
- Published by:user_49
- news18-malayalam
Last Updated:
കഴിഞ്ഞ ജൂണിൽ നടന്ന തിരഞ്ഞെടുപ്പിലാണ് ഗസ്തി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്
ബെംഗളൂരു: രാജ്യസഭാ എംപിയും കർണാടകയിലെ ബിജെപി നേതാവുമായ അശോക് ഗസ്തി ബെംഗളൂരുവിൽ കോവിഡ് ബാധിച്ച് മരിച്ചു. കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് എംപിയെ സെപ്റ്റംബർ 2 ന് ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞ ജൂണിൽ നടന്ന തിരഞ്ഞെടുപ്പിലാണ് ഗസ്തി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഗസ്തിയുടെ ആരോഗ്യ അവസ്ഥ വളരെ മോശം സ്ഥിതിയിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിദിനം ഒരുലക്ഷത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 97,894 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Location :
First Published :
September 17, 2020 4:27 PM IST