TRENDING:

Covid 19 | രോഗികളുടെ എണ്ണം കൂടുന്നു; സംസ്ഥാനത്തെ ചികിത്സാ സൗകര്യം പര്യാപ്തമോ?

Last Updated:

ദിവസേനയുള്ള കോവിഡ് രോഗികളുടെ എണ്ണം 10000 വരെയായി ഉയർന്നേക്കാമെന്നാണ് കണക്കുകൂട്ടൽ. ഈ ദിവസങ്ങളിൽ ഇപ്പോഴത്തെ സംവിധാനം പര്യാപ്തമാകുമൊ എന്നതാണ് ആശങ്ക.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം പേർക്ക് ഇതിനകം കോവിഡ് ബാധിച്ച് കഴിഞ്ഞു. 28,000 ത്തിലധികം പേർ ചികിത്സയിലുണ്ട്. സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ എത്രത്തോളം ചികിത്സ സൗകര്യങ്ങൾ ലഭ്യമാണ് എന്നതാണ് ഈ ഘട്ടത്തിലെ പ്രധാന ആശങ്ക.  സംസ്ഥാനത്ത് സി.എഫ്.എല്‍.ടി.സി.കളും കോവിഡ് ആശുപത്രികളും കോവിഡ് ചികിത്സയ്ക്കായി സുസജ്ജമാണെന്നാണ് ആരോഗ്യവകുപ്പിന്റെ അവകാശ വാദം.
advertisement

ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം കോവിഡ് ആശുപത്രികള്‍, മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍, സിഎഫ്എല്‍ടിസികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലായി ആകെ 322 കേന്ദ്രങ്ങളിലായി 41,391 കിടക്കകളുണ്ട്.. അതില്‍ തന്നെ 21,318 കിടക്കകള്‍ ഒഴിഞ്ഞ് കിടക്കുന്നു. 29 കോവിഡ് ആശുപത്രികളിലായി ആകെ 8937 കിടക്കകളും, 30 മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലായി 1344 കിടക്കകളും,  189 സി.എഫ്.എല്‍.ടി.സി.കളിലായി 28,227 കിടക്കകളും, 74 സ്വകാര്യ ആശുപത്രികളിലായി 2883 കിടക്കകളുമാണ് സജ്ജമാക്കിയിട്ടുള്ളത്.

You may also like:Life Mission | ലൈഫ് മിഷന്‍ തട്ടിപ്പില്‍ മന്ത്രി ഇ.പി.ജയരാജന്റെ മകൻ ഒരു കോടി രൂപ കൈപ്പറ്റി; അന്വേഷിക്കണമെന്ന് കെ. സുരേന്ദ്രൻ [NEWS]തലയ്ക്കു നേരെ തോക്ക് ചൂണ്ടി സെൽഫി: അബദ്ധത്തിൽ വെടിയേറ്റ് 17കാരൻ മരിച്ചു [NEWS] കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കോവിഡ് സെന്‍ററിൽ യുവതിയെ പീഡിപ്പിച്ചു; അറ്റന്‍ഡർ അറസ്റ്റില്‍ [NEWS]

advertisement

സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെ 871 കോവിഡ് ഐസിയു കിടക്കകളുള്ളതില്‍ 624 എണ്ണവും 532 കോവിഡ് വെന്റിലേറ്ററുകളുള്ളതില്‍ 519 എണ്ണവും ഒഴിവുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 6079 ഐസിയു കിടക്കകളുള്ളതില്‍ 6030 എണ്ണവും 1579 വെന്റിലേറ്ററുകളുള്ളതില്‍ 1568 എണ്ണവും ഒഴിവുണ്ട്. ഇതുകൂടാതെ രണ്ടും മൂന്നും ഘട്ടമായി 800 ഓളം സിഎഫ്എല്‍ടിസികളിലായി 50,000ത്തോളം കിടക്കകളും സജ്ജമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

ടെസ്റ്റിംഗ് സംവിധാനവും ഉയർത്തിയിട്ടുണ്ട്.  ഇപ്പോള്‍ 23 സര്‍ക്കാര്‍ ലാബുകളിലും 10 സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 33 സ്ഥലങ്ങളില്‍ കോവിഡ്-19 ആര്‍ടിപിസിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുണ്ട്.  ഇതുകൂടാതെ 800 ഓളം സര്‍ക്കാര്‍ ലാബുകളിലും 300 ഓളം സ്വകാര്യ ലാബുകളിലും ആന്റിജന്‍, എക്‌സ്‌പെര്‍ട്ട്/സിബിനാറ്റ്, ട്രൂനാറ്റ് പരിശോധനകള്‍ നടത്തുന്നുണ്ട്. പ്രതിദിന പരിശോധനകളുടെ എണ്ണം 45,000 വരെ ഉയര്‍ത്തിയിട്ടുമുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ദിവസേനയുള്ള കോവിഡ് രോഗികളുടെ എണ്ണം 10000 വരെയായി ഉയർന്നേക്കാമെന്നാണ് കണക്കുകൂട്ടൽ. ഈ ദിവസങ്ങളിൽ ഇപ്പോഴത്തെ സംവിധാനം പര്യാപ്തമാകുമൊ എന്നതാണ് ആശങ്ക. നിലിവിൽ ഐ.സി.യുവിലും വെന്റിലേറ്റ‌റിലുമായി ചികിൽസയിലുള്ളത് നാനൂറിൽ താഴെ രോഗികളാണ്. എന്നാൽ പ്രതിദിന രോഗബാധ കൂടുന്നതോടെ കുടുതൽ പേർക്ക് ആരോഗ്യ സംവിധാനങ്ങൾ ആവശ്യമായി വന്നേക്കാം. ചികിൽസാ സൗകര്യങ്ങൾ വിപൂലീകരിക്കാനും കൂടുതൽ കേന്ദ്രങ്ങൾ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് സർക്കാർ.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | രോഗികളുടെ എണ്ണം കൂടുന്നു; സംസ്ഥാനത്തെ ചികിത്സാ സൗകര്യം പര്യാപ്തമോ?
Open in App
Home
Video
Impact Shorts
Web Stories