കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കോവിഡ് സെന്‍ററിൽ യുവതിയെ പീഡിപ്പിച്ചു; അറ്റന്‍ഡർ അറസ്റ്റില്‍
- Published by:Asha Sulfiker
- news18-malayalam
Last Updated:
കുടുംബത്തെ ഉപദ്രവിക്കുമെന്ന യുവാവിന്‍റെ ഭീഷണിയിൽ ഭയന്നതിനെ തുടർന്നാണ് യുവതി പരാതി നൽകാൻ ആദ്യം തയ്യാറാകാതിരുന്നത്.
മുംബൈ: കോവിഡ് കെയർ സെന്‍ററിൽ യുവതിയെ ആവർത്തിച്ച് ബലാത്സംഗം ചെയ്ത അറ്റൻഡർ അറസ്റ്റിൽ. താനെ സ്വദേശിയായ ഇരുപതുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് 27കാരനായ യുവാവിനെ അറസ്റ്റ് ചെയ്തത്. ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. എന്നാല്‍ യുവാവിന്‍റെ ഭീഷണിയിൽ ഭയപ്പെട്ടിരുന്ന യുവതി ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പരാതി നൽകാൻ തയ്യാറായത് എന്നാണ് നവ്ഗർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സമ്പദ് പട്ടീൽ അറിയിച്ചത്.
യുവതി നല്‍കിയ പരാതി അനുസരിച്ച് കോവിഡ് സ്ഥിരീകരിച്ച് കോവിഡ് സെന്‍ററിൽ പ്രവേശിപ്പിച്ച പതിനൊന്നു വയസുള്ള ഒരു ബന്ധുവിന്‍റെ കൂട്ടിനായാണ് ഇവർ ക്വറന്‍റീന്‍ കേന്ദ്രത്തിലെത്തിയത്. പത്തുമാസം പ്രായമായ മകളും ഒപ്പമുണ്ടായിരുന്നു. യുവതി കുഞ്ഞുമൊത്ത് കഴിഞ്ഞിരുന്ന മുറിയിൽ ചൂട് വെള്ളം നൽകാനെന്ന വ്യാജെന എത്തുന്ന പ്രതി പലതവണ പീഡന ശ്രമം നടത്തി. എന്നാൽ യുവതി എതിർത്ത് നിന്നതോടെ കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. മൂന്ന് തവണ പീഡനത്തിനിരയായെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
advertisement
കുടുംബത്തെ ഉപദ്രവിക്കുമെന്ന യുവാവിന്‍റെ ഭീഷണിയിൽ ഭയന്നതിനെ തുടർന്നാണ് യുവതി പരാതി നൽകാൻ ആദ്യം തയ്യാറാകാതിരുന്നത്. എന്നാൽ മാസങ്ങൾക്ക് ശേഷം പരാതിയുമായെത്തുകയായിരുന്നു. പ്രതി വൈകാതെ തന്നെ അറസ്റ്റിലാവുകയും ചെയ്തു. ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Location :
First Published :
September 13, 2020 11:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കോവിഡ് സെന്‍ററിൽ യുവതിയെ പീഡിപ്പിച്ചു; അറ്റന്‍ഡർ അറസ്റ്റില്‍