തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ ഗ്രാഫ് ദിനംപ്രതി ഉയരുകയാണ്. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. 22 ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം 50,000 ത്തിൽ നിന്ന് ഒരു ലക്ഷമായത്. ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 400 കടന്നു.
ഇന്നലെ 2988 പേർക്ക് കൂടി
കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,02,254 ആയി. 14 മരണം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് മരണം 410 ആയി. കേരളത്തില്‍ ആദ്യ
കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത ശേഷം നാല് മാസം വേണ്ടിവന്നു ആകെ കേസുകള്‍ 1000 കടക്കാന്‍. മെയ് 27 ന് കോവിഡ് കേസുകള്‍ 1000 കടന്നു. ജൂലൈ 16 ന് അത് 10000 ആയി. 1000 ല്‍ നിന്ന് 10, 000 എത്താന്‍ 50 ദിവസം എടുത്തു. ഓഗസ്റ്റ് 19 ന് 50000 കടന്നു. ഇന്നലെ ഒരു ലക്ഷവും. വെറും 22 ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം 50,000 ത്തിൽ നിന്ന് ഒരു ലക്ഷം കടന്നത്.
മരണസംഖ്യയും ഉയരുകയാണ്. മാർച്ച് 28 ന് ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ച ശേഷം ഓഗസ്റ്റ് ഏഴിനാണ് മരണം സംഖ്യ 100 കടന്നത്. 14 ദിവസത്തിന് ശേഷം ഓഗസ്റ്റ് 21 ന് 200 ഉം, സെപ്റ്റംബർ 2, 300 ഉം കടന്നു. 300 ൽ നിന്ന് മരണ സംഖ്യ 400ൽ എത്താൻ 9 ദിവസം മാത്രമാണ് എടുത്തത്.
തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ്, എറണാകുളം ജില്ലകളിൽ കോവിഡ് രോഗികൾ ഉയരുകയാണ് ജനുവരി 30- ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് 24 - 100, മെയ് 27 - 1000,ജൂലൈ 16 - 10,000, ജൂലൈ 28 - 20,000, ഓഗസ്റ്റ് 6- 30000, ഓഗസ്റ്റ് 14- 40000, ഓഗസ്റ്റ് 19- 50000, ഓഗസ്റ്റ്- 25- 60000, ഓഗസ്റ്റ് 29- 70000, സെപ്റ്റംബർ 4- 80000, സെപ്റ്റംബർ 8- 90000, സെപ്റ്റംബർ 11- 1,00,000
മരണം 400 കടന്നു.
ആദ്യ മരണം- മാർച്ച് 28, രണ്ടാമത്തെ മരണം- മാർച്ച് 30, മരണം 10- ജൂൺ 1, മരണം 50 - ജൂലൈ 23, മരണം 100- ഓഗസ്റ്റ് 7, മരണം 200- ഓഗസ്റ്റ് 21, മരണം 300- സെപ്റ്റംബർ 2, മരണം 400- സെപ്റ്റംബർ 11.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.