വെള്ളിയാഴ്ച്ച-118, ശനി-127, ഞായർ-133 എന്നിങ്ങനെയാണ് ഓരോദിവസത്തെയും കോവിഡ് രോഗികളുടെ എണ്ണം. ആകെ മൂന്ന് ദിവസത്തിനിടെ 378 രോഗികൾ. ഈ ദിവസങ്ങളിൽ 18 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.
TRENDING:മലപ്പുറത്ത് ഡി.വൈ.എഫ്.ഐയുടെ കൊലവിളി: നടപടിയെടുക്കുമെന്ന് ജില്ലാ നേതൃത്വം; പൊലീസ് കേസെടുത്തു [NEWS] 'ചൈന പിന്നില്‍നിന്ന് കുത്തി'; ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകണമെന്ന് കമൽഹാസൻ [NEWS]ആരോഗ്യമന്ത്രി കെ.കെ ശൈലജയെ അശ്ലീലമായി ചിത്രീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മുക്കം സ്വദേശിക്കെതിരെ കേസ് [NEWS]
advertisement
ആകെ രോഗികളുമായി താരതമ്യപ്പെടുത്തിയാൽ സമ്പർക്കത്തിലൂടെയുള്ള രോഗപകർച്ച കുറവാണ്. 246 പേർ രോഗമുക്തി നേടി. ഇതും ഇതുവരെയുള്ളതിൽ ഉയർന്ന കണക്കാണ്. എന്നാൽ സമ്പർക്കത്തിലൂടെ രോഗം പകരുന്നതിൽ ഉറവിടം അറിയാത്ത കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്.
മൂന്നാംഘട്ടത്തിൽ ഇതുവരെ 2673 പേർ രോഗബാധിതരായി. ഇതിൽ 2416 പേരും കേരളത്തിന് പുറത്ത് നിന്ന് വന്നവരാണ്. 257 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.