കോവിഡ് -19 മഹാമാരിക്കെതിരെ പോരാടുന്ന ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ സ്റ്റാഫ്, മറ്റ് മുൻനിര തൊഴിലാളികൾ എന്നിവരെ സംരക്ഷിക്കുന്നതിനായി വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ) പ്രത്യേകമായി നിർമ്മിക്കുകയാണ് റിലൻസിന്‍റെ ലക്ഷ്യം. ഇതിനായി ഗുജറാത്തിലെ സിൽവാസയിലെ അലോക് ഇൻഡസ്ട്രീസിന്റെ നിർമാണ സൌകര്യങ്ങൾ പ്രയോജനപ്പെടുത്തും. പ്രതിദിനം ഒരു ലക്ഷത്തിലധികം പിപിഇ കിറ്റുകൾ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇവിടെയുണ്ടാകും. ഭാവിയിൽ പിപിഇ കയറ്റുമതി ചെയ്യാനാകുമെന്നും അവർ പറഞ്ഞു.
റിലയൻസ് ഇന്റഗ്രേറ്റഡ് ടെക്നോളജി, പെറ്റ്ചെം പ്ലാന്റുകളിൽ നിന്നുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് പിപിഇ കിറ്റ് നിർമ്മിക്കുന്നത്. ഇതിനായി അലോക് ഇൻഡസ്ട്രീസ് പ്ലാന്റ് പുനർ നിർമ്മിച്ചിട്ടുണ്ട്. 10,000-ൽ ഏറെ വിദഗ്ദ്ധ തൊഴിലാളികൾ കിറ്റ് നിർമ്മാണത്തിനായി ഉണ്ടാകും. ഏപ്രിൽ പകുതിയോടെ ഉത്പാദനം ആരംഭിച്ചു, ഇപ്പോൾ ഇന്ത്യയുടെ പ്രതിദിന പിപിഇ ഉൽപാദന ശേഷിയുടെ അഞ്ചിലൊന്ന് ഇവിടെനിന്നാണ്. ജെപിടി ഫഗ്‌വാര, ഗോകൽദാസ് എക്‌സ്‌പോർട്ട്സ്, ആദിത്യ ബിർള എന്നിവയാണ് രാജ്യത്തെ മറ്റ് പിപിഇ കിറ്റ് നിർമ്മാതാക്കൾ.
advertisement
കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് രാജ്യത്തിനകത്ത് ഉൽപ്പാദനം ആരംഭിക്കുന്നതുവരെ രാജ്യത്തിന് ആവശ്യമുള്ള പിപിഇ കിറ്റുകളിൽ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയായിരുന്നു. കോവിഡ് കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയുടെ ഫലപ്രാപ്തി ഗണ്യമായി വർധിപ്പിക്കാൻ റിലയൻസിൽ നിന്ന് ഉയർന്ന നിലവാരമുള്ളതും കുറഞ്ഞ ചെലവിലുള്ളതുമായ പിപിഇ ലഭ്യമാകുന്നതോടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
TRENDING:Shocking Murder രാത്രി വൈകി വന്ന മകനെ വീട്ടിൽ കയറ്റിയില്ല; അമ്മയെ മകൻ വെട്ടിക്കൊന്നു [NEWS]Lockdown 5.0 FAQ | അഞ്ചാം ഘട്ട ലോക് ഡൗൺ; ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ [NEWS]Unlock 1 | സ്‌കൂളുകളും കോളേജുകളും എപ്പോൾ തുറക്കും? കേന്ദ്ര തീരുമാനം ഇങ്ങനെ [NEWS]
സിൽവാസ്സ യൂണിറ്റ് പിപിഇ കവറൽ സ്യൂട്ടുകൾ നിർമ്മിക്കുന്നു - സിംഗിൾ പീസ് സിപ്പ്-അപ്പ് സ്യൂട്ടുകൾ - ഇവ ആന്റി മൈക്രോബയൽ ടേപ്പ് കൊണ്ട് മറയ്ക്കും. ഉയർന്ന ഗ്രേഡ് പോളിപ്രൊഫൈലിൻ ആണ് നിർമാണത്തിന് ഉപയോഗിക്കുന്നത്. ഇത് ഭാരം കുറയ്ക്കുന്നതിനൊപ്പം കൂടുതൽ ഉറപ്പ് നൽകുന്നു. പിപിഇ സ്യൂട്ടിൽ കവറുകൾ, കയ്യുറകൾ, ഷൂ കവറുകൾ, ത്രീ-പ്ലൈ അല്ലെങ്കിൽ എൻ 95 ഫെയ്സ് മാസ്കുകൾ, ഹെഡ് ഗിയർ, ഫെയ്സ് ഷീൽഡ് എന്നിവ ഉൾപ്പെടുന്നതാണ് പിപിഇ കിറ്റ്.
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, ആരോഗ്യ പരിപാലന പ്രവർത്തകരെയോ മറ്റേതെങ്കിലും വ്യക്തികളെയോ സംരക്ഷിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന വസ്ത്രങ്ങൾ സംരക്ഷണ ഉപകരണങ്ങൾ എന്നിവയ്ക്കാണ് പിപിഇ കിറ്റ് ഇന്ന് പറയുന്നത്.
