എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ രണ്ടാനച്ചൻ പീഡിപ്പിച്ചതായി കാണിച്ച് പെൺകുട്ടിയുടെ അമ്മ രണ്ടു ദിവസം മുൻപാണ് ഷോളയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ സംഭവത്തിൽ കേസെടുക്കാൻ പൊലീസ് തയാറാവാതെ വന്നതോടെ പ്രതിഷേധവുമായി പ്രദേശത്തെ സാമൂഹ്യ പ്രവർത്തകർ രംഗത്തെത്തി. ഇതോടെയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്.
advertisement
ഹോസ്റ്റലിൽ താമസിച്ചായിരുന്നു പെൺകുട്ടിയുടെ പഠനം. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ സ്ക്കൂൾ അടച്ചതോടെ വീട്ടിൽ എത്തിയതോടെയാണ് രണ്ടാനച്ഛൻ നിരന്തരം ഉപദ്രവിച്ചു തുടങ്ങിയത്. പെൺകുട്ടിയെ ശാരീരികമായി മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. സംഭവം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും അമ്മ പൊലീസിന് നൽകിയ പരാതിയിലുണ്ട്. മകളെ പീഡിപ്പിച്ച ഭർത്താവുമായി ഇനി ഒരുമിച്ച് ജീവിക്കാനില്ലെന്നും ഇവർ വ്യക്തമാക്കി.
വനിതാ കോൺസ്റ്റബളിനെ സഹപ്രവർത്തകൻ ബലാത്സംഗം ചെയ്തെന്ന് ഭർത്താവ്
പരാതി കിട്ടിയ ദിവസം രണ്ടാനച്ഛനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ശേഷം വിട്ടയച്ചതായും ആരോപണമുണ്ട്. പരാതി ഒത്തു തീർക്കാൻ അട്ടപ്പാടിയിലെ ബ്ലോക്ക് ജനപ്രതിനിധി ഇടപ്പെട്ടതായും പരാതിയുണ്ട്.
