കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി പരാതി നൽകാൻ സ്റ്റേഷനിലെത്തി; സ്റ്റേഷനിൽ പൊലീസുകാരനും പീഡിപ്പിച്ചെന്ന് യുവതി
- Published by:user_49
Last Updated:
കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടി പരാതി രജിസ്റ്റർ ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസ് സബ് ഇൻസ്പെക്ടർ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി
ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടി പരാതി രജിസ്റ്റർ ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസ് സബ് ഇൻസ്പെക്ടർ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ജലാലാബാദ് പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ താമസിക്കുന്ന 35 കാരിയായ യുവതിയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
യുവതിയുടെ പരാതിയിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അവിനാശ് ചന്ദ്ര അന്വേഷണത്തിന് ഉത്തരവിട്ടു. നവംബർ 30 ന് അഞ്ച് പേർ ചേർന്ന് തന്നെ കാറിൽ തട്ടിക്കൊണ്ടുപോയെന്നും സമീപത്തെ വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു യുവതിയുടെ പരാതി.
Also Read വീണ്ടും; മാർപ്പാപ്പയുടെ ഇൻസ്റ്റഗ്രാം പേജിൽ നിന്നും ബിക്കിനി ധരിച്ച മോഡലിന്റെ ചിത്രത്തിന് ലൈക്ക്
എന്നാൽ ജലാലാബാദ് പോലീസ് സ്റ്റേഷനിൽ ഈ പരാതിയുമായി ചെന്നപ്പോൾ അവിടെയുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ തന്നെ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. യുവതിയുടെ പരാതി തെളിഞ്ഞാൽ നടപടി ഉണ്ടാകുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Location :
First Published :
December 24, 2020 6:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി പരാതി നൽകാൻ സ്റ്റേഷനിലെത്തി; സ്റ്റേഷനിൽ പൊലീസുകാരനും പീഡിപ്പിച്ചെന്ന് യുവതി


