വനിതാ കോൺസ്റ്റബളിനെ സഹപ്രവർത്തകൻ ബലാത്സംഗം ചെയ്തെന്ന് ഭർത്താവ് ; തന്നെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് 'ഇര'
Last Updated:
നിലവിൽ ഇരയെ സർക്കാർ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. അതേസമയം, പ്രതിയായ പൊലീസുകാരനെ ജയിലിലേക്ക് അയച്ചു.
പാട്ന: പൊലീസ് കോൺസ്റ്റബിളിന് എതിരെ ബലാത്സംഗ പരാതി. കോൺസ്റ്റബിളിന്റെ സഹപ്രവർത്തകയുടെ ഭർത്താവ് ആണ് ഭാര്യയെ ബലാത്സംഗം ചെയ്തെന്ന് കാണിച്ച് കോൺസ്റ്റബിളിന് എതിരെ പരാതി നൽകിയത്. എന്നാൽ, താൻ ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് 'ഇര'യായ വനിതാ കോൺസ്റ്റബിൾ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ പൊലീസ് കോൺസ്റ്റബിൾ ചൊവ്വാഴ്ച അറസ്റ്റിലായി. പാട്നയിലെ ഹോട്ടൽ മുറിയിൽ വച്ച് സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ചാണ് ഇയാൾ അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
advertisement
സഹർസ പൊലീസ് ലൈനിൽ നിയമിതനായ രാജിവ് കുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. സാസരം ജില്ലയിലെ വനിതാ ബറ്റാലിയനിലെ കോൺസ്റ്റബിൾ ആണ് 'ഇര'യെന്ന് ആരോപിക്കപ്പെടുന്ന വനിത. ഇവരുടെ ഭർത്താവും ബിഹാർ പൊലീസിൽ കോൺസ്റ്റബിളുമായ വ്യക്തിയാണ് ബലാത്സംഗ പരാതി നൽകിയത്. രാജിവ് നഗർ പൊലീസ് സ്റ്റേഷനിൽ രാജിവ് കുമാറിന് എതിരെ ഇയാൾ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ചൊവ്വാഴ്ചയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ഇതിനെ തുടർന്ന് പൊലീസ് ഹോട്ടലിൽ റെയ്ഡ് നടത്തുകയും ഇയാളെ രാജിവ് കുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
advertisement
advertisement
ഇക്കാര്യം അറിഞ്ഞ വനിതാ കോൺസ്റ്റബിളിന്റെ ഭർത്താവ് രാജിവ് നഗർ പൊലീസ് സ്റ്റേഷനിൽ എത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. അതസമയം, ഇരയെന്ന് ആരോപിക്കപ്പെടുന്ന വനിതാ കോൺസ്റ്റബിൾ പ്രതിക്കെതിരെ ഒരു പരാതിയും രജിസ്റ്റർ ചെയ്തിട്ടില്ല. അതേസമയം, താൻ ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇര അധികൃതരെ അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഇരയെ സർക്കാർ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. അതേസമയം, പ്രതിയായ പൊലീസുകാരനെ ജയിലിലേക്ക് അയച്ചു.


