TRENDING:

ഭൂമിത്തര്‍ക്കം ആസിഡ് ആക്രമണത്തിൽ കലാശിച്ചു; ബീഹാറിൽ 20 പേർക്ക് പരിക്ക്; 3 പേരുടെ നില ഗുരുതരം

Last Updated:

ആഭരണ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ഒരുതരം രാസവസ്തുവാണ് ഇവർ ഉപയോഗിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പട്ന: ബീഹാറിൽ ആസിഡ് ആക്രമണത്തിൽ ഇരുപത് പേര്‍ക്ക് പരിക്ക്. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ പട്ന മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഭൂമി ഇടപാടിനെ ചൊല്ലി രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് സംഘര്‍ഷത്തിലേക്കും ആസിഡ് ആക്രമണത്തിലേക്കും നയിച്ചത്.
advertisement

Also Read-അഞ്ചുവയസുകാരിയായ മകളെ പീഡിപ്പിച്ച 19കാരന്‍റെ ജനനേന്ദ്രിയം തകർത്ത് കൊലപ്പെടുത്തി പിതാവ്

സരൻ ജില്ലയിലെ ജയിറ്റ്പുർ തഖ്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. സംഭവത്തിൽ അനൂപ് ഷാ, തുൾസി ഷാ, മുന്നാ ഷാ എന്നിങ്ങനെ മൂന്ന് പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചിട്ടുണ്ട്. സഞ്ജയ് ഷാ-രാം ചന്ദ്ര ഷാ എന്നിവർ തമ്മിലുണ്ടായ ഭൂമിത്തർക്കമാണ് ആക്രമണത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഈ തർക്കത്തിന്‍റെ പേരിൽ രാം ചന്ദ്രയെ, സഞ്ജയുടെ ബന്ധുക്കൾ മർദ്ദിച്ചിരുന്നു.

advertisement

Also Read-Viral Video | സ്ത്രീകൾക്ക് നേരെ ലൈംഗിക അതിക്രമം; യുവാക്കളെ നടുറോഡിൽ ഏത്തമിടീച്ച് പൊലീസ്

ഇതിന് പിന്നാലെ മർദ്ദനമേറ്റ ആളുടെ ബന്ധുക്കളും സഞ്ജയുടെ അനുയായികളും തമ്മിൽ വാഗ്വാദം ഉണ്ടായി. ഈ സമയത്ത് രാം ചന്ദ്രയുടെ ആളുകൾ ആസിഡ് ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. അഞ്ചു ബോട്ടിൽ ആസിഡാണ് ഇവർ ആളുകൾക്ക് നേരെ പ്രയോഗിച്ചതെന്നാണ് പൊലീസ് ഭാഷ്യം. കാഴ്ചക്കാരായി നിന്നിരുന്ന ആളുകൾക്കും ആക്രമണത്തിൽ പൊള്ളലേറ്റിട്ടുണ്ട്.

Also Read-കൈ​ക്കൂ​ലി​ ​വാ​ങ്ങുന്നെന്ന് പ​രാ​തി​; ആർ.ടി.ഒയുടെ കാറിൽ നിന്നും വിജിലൻസ് പിടികൂടിയത് 1,​ 69 ,​000 രൂപ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആഭരണ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ഒരുതരം രാസവസ്തുവാണ് ഇവർ ഉപയോഗിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. സോനു ഗുപ്ത, രവി കുമാർ, അജയ് കുമാർ, റോഷന്‍ ഷാ, മോഹിത് കുമാർ, ബുള്ളറ്റ് രാം, പുഷ്പ ദേവി, സവിതാ ദേവി, ബബിതാ ദേവി എന്നിവർക്കാണ് ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ സമീപ പ്രദേശത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭൂമിത്തര്‍ക്കം ആസിഡ് ആക്രമണത്തിൽ കലാശിച്ചു; ബീഹാറിൽ 20 പേർക്ക് പരിക്ക്; 3 പേരുടെ നില ഗുരുതരം
Open in App
Home
Video
Impact Shorts
Web Stories