അഞ്ചുവയസുകാരിയായ മകളെ പീഡിപ്പിച്ച 19കാരന്‍റെ ജനനേന്ദ്രിയം തകർത്ത് കൊലപ്പെടുത്തി പിതാവ്

Last Updated:

തന്‍റെ മകൾക്ക് നേരേയുണ്ടായ ക്രൂര അതിക്രമം അറിഞ്ഞ് നിയന്ത്രണം വിട്ട ആ പിതാവ് രാജുവിനെ മർദ്ദിക്കുകയായിരുന്നു. കമ്പുപയോഗിച്ചുള്ള മർദ്ദനത്തിന് പുറമെ സ്വകാര്യഭാഗത്ത് തുടർച്ചയായി തൊഴിക്കുകയും ചെയ്തു.

സൂറത്ത്: അഞ്ചുവയസുകാരിയായ മകളെ ക്രൂരമായി പീഡിപ്പിച്ച യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി കുട്ടിയുടെ പിതാവ്. ഗുജറാത്ത് ബറൂച്ച് സ്വദേശിയായ 19കാരനായ ലാലു രാജു എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സ്വകാര്യഭാഗത്ത് തുടർച്ചയായേറ്റ മർദ്ദനമാണ് മരണകാരണമെന്നാണ് സൂചന. ഇയാളുടെ ജനനന്ദ്രിയം തകർന്ന നിലയിലായിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വീടിന് പുറത്തു കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് അയൽവാസി കൂടിയായ ലാലു രാജു കൂട്ടിക്കൊണ്ടു പോയത്. തുടർന്ന് സമീപത്തെ ഒരു പൊതു ശൗചാലയത്തിലെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. ഇവിടെ നിന്നും കുട്ടി കരഞ്ഞു കൊണ്ടിറങ്ങി വരുന്നതും രാജു പിറകെ വരുന്നതും രാജുവിന്‍റെ അമ്മയുടെ ശ്രദ്ധയിലാണ് പെട്ടത്. ഇവർ കുട്ടിയെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോൾ സ്വകാര്യഭാഗങ്ങളിൽ നിന്നും രക്തസ്രാവം ഉണ്ടാകുന്നതായി കണ്ടു. ഇതോടെ ഇവർക്ക് കാര്യം മനസിലാവുകയും ചെയ്തു.
advertisement
തുടർന്ന് ഇവര്‍ കുറ്റക്കാരനായ മകനെയും ഇരയായ കുട്ടിയെയും കൂട്ടി പെൺകുട്ടിയുടെ അച്ഛന്‍റെ അരികിലെത്തി. കാര്യങ്ങളെല്ലാം വെളിപ്പെടുത്തി. തന്‍റെ മകൾക്ക് നേരേയുണ്ടായ ക്രൂര അതിക്രമം അറിഞ്ഞ് നിയന്ത്രണം വിട്ട ആ പിതാവ് രാജുവിനെ മർദ്ദിക്കുകയായിരുന്നു. കമ്പുപയോഗിച്ചുള്ള മർദ്ദനത്തിന് പുറമെ സ്വകാര്യഭാഗത്ത് തുടർച്ചയായി തൊഴിക്കുകയും ചെയ്തു. മർദ്ദനത്തിൽ അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം മരിച്ചു.
advertisement
സംഭവം സ്ഥിരീകരിച്ച ബറൂച്ച് ഡെപ്യൂട്ട് സൂപ്രണ്ടന്‍റ് ചിരാഗ് ദേശായി,ബലാത്സംഗത്തിനും കൊലപാതകത്തിനുമായി രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് അറിയിച്ചത്. കുട്ടിയുടെ പിതാവിന്‍റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
അഞ്ചുവയസുകാരിയായ മകളെ പീഡിപ്പിച്ച 19കാരന്‍റെ ജനനേന്ദ്രിയം തകർത്ത് കൊലപ്പെടുത്തി പിതാവ്
Next Article
advertisement
BJP ആസ്ഥാനത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം; ആർഎസ്എസുമായും കൂടിക്കാഴ്ച
BJP ആസ്ഥാനത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം; ആർഎസ്എസുമായും കൂടിക്കാഴ്ച
  • ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം ബിജെപി ആസ്ഥാനവും ആർഎസ്എസ് ഓഫീസും സന്ദർശിച്ചു

  • സിപിസി-ആർഎസ്എസ് കൂടിക്കാഴ്ച പ്രേരണാ ബ്ലോക്കിൽ നടന്നു, ചർച്ച ഏകദേശം 30 മിനിറ്റ് നീണ്ടു

  • 2020 ഗാൽവാൻ സംഘർഷത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെട്ടതിന്റെ സൂചനയാണിത്

View All
advertisement