കൈക്കൂലി വാങ്ങുന്നെന്ന് പരാതി; ആർ.ടി.ഒയുടെ കാറിൽ നിന്നും വിജിലൻസ് പിടികൂടിയത് 1, 69 ,000 രൂപ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി പെരുമാൾ ജോലി കഴിഞ്ഞ് കാറിൽ മാർത്താണ്ഡത്ത് നിന്ന് തിരുനെൽവേലിയിലേക്ക് പോകുമ്പോഴാണ് നാഗർകോവിലിനടുത്ത് വച്ച് വിജിലൻസ് പരിശോധന നടത്തിയത്.
നാഗർകോവിൽ: കൈക്കൂലി വാങ്ങുന്നെന്ന പരാതിയിൽ ആർ.ടി.ഒയുടെ കാറിൽ നിന്നും വിജിലൻസ് കണ്ടെടുത്തത് കണക്കിൽപ്പെടാത്ത 1,69,000 രൂപ. മാർത്താണ്ഡം ആർ.ടി.ഒ പെരുമാളിൽ നിന്നാണ് പണം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11 മണിയോടെ നാഗർകോവിലിനടുത്ത് ഒഴുകിനാശ്ശേരിയിൽ വച്ചാണ് പെരുമാൾ സഞ്ചരിച്ചിരുന്ന ആർ.ടി.ഒ എന്ന ബോർഡ് വച്ച കാർ വിജിലൻസ് പരിശോധിച്ചത്.
സമീപത്തെ ഫോറസ്റ്റ് ഓഫീസിൽ ചോദ്യം ചെയ്തിട്ടും പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ പെരുമാളിന് കഴിഞ്ഞില്ല. തുടർന്ന് പണം പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.
മാർത്താണ്ഡം ആർ.ടി ഓഫീസിൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി നാഗർകോവിൽ വിജിലൻസ് ഉദ്യോഗസ്ഥർക്ക് പരാതി ലഭിച്ചിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി പെരുമാൾ ജോലി കഴിഞ്ഞ് കാറിൽ മാർത്താണ്ഡത്ത് നിന്ന് തിരുനെൽവേലിയിലേക്ക് പോകുമ്പോഴാണ് നാഗർകോവിലിനടുത്ത് വച്ച് വിജിലൻസ് പരിശോധന നടത്തിയത്.
Location :
First Published :
November 22, 2020 11:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൈക്കൂലി വാങ്ങുന്നെന്ന് പരാതി; ആർ.ടി.ഒയുടെ കാറിൽ നിന്നും വിജിലൻസ് പിടികൂടിയത് 1, 69 ,000 രൂപ


