ബുധനാഴ്ച്ചയാണ് കുഞ്ഞിനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ കരിമ്പ് തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ പരിക്കുകളേറ്റ നിലയിലായിരുന്നു മൃതദേഹം.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് പിതാവ് ആരോപിച്ചു. പൂർവ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും ഇദ്ദേഹം ആരോപിക്കുന്നു.
പോസ്റ്റുമോർട്ടത്തിലൂടെയാണ് കുഞ്ഞ് ബലാത്സംഗത്തിന് ഇരയായതായി വ്യക്തമായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
You may also like:പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും [NEWS]2021വരെ മെസി ബാഴ്സലോണയിൽ തുടർന്നേക്കുമെന്ന് അച്ഛൻ ജോർജി മെസി [PHOTO] റിയ ചക്രബർത്തിയുടെ മുംബൈയിലെ വീട്ടിൽ നാർക്കോട്ടിക്സ് ബ്യൂറോയുടെ റെയ്ഡ് [PHOTO]
advertisement
നേരത്തേയും സമാന സംഭവങ്ങൾ യുപിയിൽ നടന്നിട്ടുണ്ട്. ഓഗസ്റ്റ് 14 ന് പതിമൂന്ന് വയസ്സുള്ള പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് കേസെടുത്തത്.
ഓഗസ്റ്റ് 24 ന് പതിനേഴ് വയസ്സുള്ള ദളിത് പെൺകുട്ടിയും സമാന സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. സ്കോളർഷിപ്പ് അപേക്ഷ ഫോം പൂരിപ്പിക്കാൻ പോയ പെൺകുട്ടിയേയാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഉത്തർപ്രദേശിൽ പെൺകുട്ടികൾക്ക് നേരെ തുടരുന്ന ആക്രമണത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതായി പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.