ഉത്തർപ്രദേശിൽ പന്ത്രണ്ടുകാരി ബലാത്സംഗത്തിനിരയായി; പൊലീസിന് നേരെ വെടിയുതിർത്ത് പ്രതി
- Published by:Naseeba TC
- news18-malayalam
Last Updated:
ഉത്തർപ്രേദശിൽ അടുത്തിടെ നിരവധി പെൺകുട്ടികളാണ് ആക്രമിക്കപ്പെടുന്നത്.
ഗ്രേറ്റർ നോയിഡ: ഉത്തർപ്രദേശിൽ പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാകുന്നു. പന്ത്രണ്ടുകാരി ബലാത്സംഗത്തിന് ഇരയായെന്ന വാർത്തയാണ് ഏറ്റവും പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം.
അക്രമിയെ പൊലീസ് പിടികൂടി. ശക്തമായ വെടിവെപ്പിന് ശേഷമാണ് അക്രമിയെ പോലീസ് കീഴടക്കിയത്.
മാസ്ക് ധരിച്ചാണ് ഇയാൾ പെൺകുട്ടിയെ ആക്രമിച്ചത്. അതിനാൽ തന്നെ ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. സംഭവത്തിന് ദൃക്സാക്ഷികളുമുണ്ടായിരുന്നില്ല. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്ന് ഇയാളുടെ സ്ഥലത്ത് പൊലീസ് എത്തുകയായിരുന്നു.
പൊലീസിനെ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടയിൽ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നീട് പൊലീസ് ഇയാളെ പിടികൂടി.
അതേസമയം, പെൺകുട്ടി ഇപ്പോൾ ചികിത്സയിലാണ്. ആരോഗ്യനില വീണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ദിവസ വേതന തൊഴിലാളികളാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ.
advertisement
ഉത്തർപ്രേദശിൽ അടുത്തിടെ നിരവധി പെൺകുട്ടികളാണ് ആക്രമിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം ലഖിംപൂർ ഖേരിയിൽ 17 കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. പത്ത് ദിവസത്തിനിടെ ജില്ലയിലെ രണ്ടാമത്തെ സംഭവമാണിത്.
13 കാരിയെ ബലാത്സംഗം ചെയ്തശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായിരുന്നു ആദ്യത്തേത്. സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാനായി പോയ പെൺകുട്ടിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുക്കിയതാണെന്നാണ് പൊലീസ് കണ്ടെത്തൽ.
പ്രദേശത്തെ കുളത്തിൽ വികൃതമാക്കപ്പെട്ട നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിലാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായതായി കണ്ടെത്തിയത്.
advertisement
ആഗസ്റ്റ് 15ന് 13കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. പ്രതികളിൽ ഒരാളുടെ കരിമ്പിൻ തോട്ടത്തിൽ നിന്നായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ ഗ്രാമത്തിലുള്ള രണ്ടുപേരെ ഈ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു.
Location :
First Published :
August 27, 2020 12:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഉത്തർപ്രദേശിൽ പന്ത്രണ്ടുകാരി ബലാത്സംഗത്തിനിരയായി; പൊലീസിന് നേരെ വെടിയുതിർത്ത് പ്രതി