TRENDING:

എൺപതുകാരിയെ വീട്ടിൽ കയറിപീഡിപ്പിക്കാൻ ശ്രമിച്ച് മാല കവ‍ർന്നു; മുപ്പത്താറുകാരൻ പിടിയിൽ

Last Updated:

സൈക്കോ ബിജു എന്ന വിജയകുമാറാണ് പിടിയിലായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: ഇരിങ്ങാലക്കുടയിൽ എണ്‍പതുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച് മാല കവർന്ന പ്രതി പിടിയിൽ. പാലക്കാട് വടക്കുംഞ്ചേരി സ്വദേശി അവിഞ്ഞിക്കാട്ടിൽ വീട്ടിൽ സൈക്കോ ബിജു എന്ന വിജയകുമാറാ(36)ണ് പിടിയിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ടചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
advertisement

വീട്ടിൽ വൃദ്ധ മാത്രമുള്ളപ്പോൾ അവിടെയെത്തിയ വിജയകുമാർ വാതിൽ തുറന്ന് ഭക്ഷണം കഴിക്കുകയായിരുന്ന വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ പ്രതി മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. മോഷ്ടിച്ച മാല വടക്കുംഞ്ചേരിയിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചു.

Also Read-'പൊലീസ് ജോലി രാജിവെച്ച് ചാനലിൽ വീഡിയോ എഡിറ്റർ'; ടിക്ടോക് താരം പെൺകുട്ടികളെ വലയിലാക്കിയതിങ്ങനെ

ഒൻപതോളം സ്റ്റേഷനുകളിൽ വിവിധ കേസ്സുകളിൽ പ്രതിയാണ് ഇയാൾ.പ്രായമായ സ്ത്രീകളെ ആക്രമിച്ചും ലൈംഗികമായി ഉപദ്രവവും , മാല പൊട്ടിക്കൽ, കവർച്ച, വാഹന മോഷണ കേസ്സുകളിൽ പ്രതിയാണ്. പ്രതി സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് ഡിവൈഎസ്പി അറിയിച്ചു.

advertisement

Also Read-Murder | ലൈംഗികവൃത്തിയിലേക്ക് നയിച്ചവരുടെ കൊലപാതകങ്ങള്‍; തലയറുത്ത് മൃതദേഹം ഉപേക്ഷിക്കുന്ന കമിതാക്കള്‍ അറസ്റ്റില്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇൻസ്പെക്ടർ അനീഷ് കരീം, എസ്.ഐ. എം.എസ്. ഷാജൻ ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ. വി.ജി.സ്‌റ്റീഫൻ , എ.എസ്.ഐ മാരായ പി. ജയകൃഷ്ണൻ , മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ , സോണി സേവ്യർ , സി.പി. ഒ മാരായ കെ.എസ്. ഉമേഷ്, എം.വി. മാനുവൽ , ഷറഫുദ്ദീൻ ഇരിങ്ങാലക്കുട സ്റ്റേഷനിലെ എസ്.ഐ. ജോർജ് , സി.എം. ക്ലീറ്റസ്, എ.എസ്.ഐ. ജസ്റ്റിൻ, സീനിയർ സി.പി. ഒ രാഹുൽ അമ്പാടൻ, വി.വി. നിധിൻ , മെഹുറുന്നീസ, സജു , വി.വി. വിമൽ , സച്ചിൻ സൈബർ വിദഗ്ദരായ പി.വി. രജീഷ്, വിപിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
എൺപതുകാരിയെ വീട്ടിൽ കയറിപീഡിപ്പിക്കാൻ ശ്രമിച്ച് മാല കവ‍ർന്നു; മുപ്പത്താറുകാരൻ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories