തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ടിക് ടോക്, റീൽസ് താരം വിനീത് വീട്ടമ്മമാർ ഉൾപ്പടെ നിരവധി യുവതികളെ വലയിലാക്കിയതായി പൊലീസ് സംശയിക്കുന്നു. ഇൻസ്റ്റഗ്രാം റീൽസിലൂടെ സമൂഹമാധ്യമങ്ങളിൽ പ്രശസ്തനായ ഇയാൾ തന്റെ പ്രശസ്തി സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതിനായി ഉപയോഗിച്ചെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. മുമ്പ് പൊലീസിലായിരുന്നു ജോലിയെന്നും ആരോഗ്യപ്രശ്നങ്ങളാൽ രാജിവെച്ചെന്നുമാണ് ഇയാൾ യുവതികളെ വിശ്വസിപ്പിച്ചിരുന്നത്. ഇപ്പോൾ തിരുവനന്തപുരം നഗരത്തിൽ ഒരു പ്രമുഖ ചാനലിൽ വീഡിയോ എഡിറ്ററായി ജോലി ചെയ്യുന്നുവെന്നും ഇയാൾ സ്ത്രീകളെ വിശ്വസിപ്പിച്ചു. എന്നാൽ, ഇയാൾക്ക് ജോലിയില്ലെന്നും ഇയാൾക്കെതികെ കന്‍റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ മോഷണക്കേസും കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ അടിപിടി കേസും ഉള്ളതായി പൊലീസ് പറഞ്ഞു.
കാർ വാങ്ങാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലാണ് കഴിഞ്ഞ ദിവസം കിളിമാനൂരിലെ ബാറിൽനിന്ന് വിനീത് അറസ്റ്റിലായത്. ഇതിനോടകം നിരവധി യുവതികൾ വിനീതിന്‍റെ വലയിൽ അകപ്പെട്ടതായാണ് പൊലീസ് സംശയിക്കുന്നത്. തെറ്റായ കാര്യങ്ങൾ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ വീട്ടമ്മമമാരെയും മറ്റും വലയിൽ വീഴ്ത്തിയത്. സ്ത്രീകളുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തുകയും ഇവരുമൊത്തുള്ള സ്വകാര്യ ചാറ്റുകൾ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായായ വിനീത് ഇൻസ്റ്റഗ്രാം റീൽസിലൂടെയാണ് ഇയാൾ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത്. വിദ്യാർഥികൾ മുതൽ വീട്ടമ്മമാർ വരെ ഇയാളുടെ വലയിൽ അകപ്പെട്ടതായാണ് പൊലീസ് സംശയിക്കുന്നത്. ഇൻസ്റ്റാഗ്രാം റീൽസിൽ വീഡിയോകൾ എങ്ങനെ മെച്ചപ്പെടുത്താം ഫോളോവേഴ്സിന്റെ എണ്ണം എങ്ങനെ കൂട്ടാം തുടങ്ങിയ ടിപസ് നൽകി അടുപ്പം സ്ഥാപിക്കും. പിന്നീട് സെക്സ്ചാറ്റിലേക്കും വീഡിയോകോളിലേക്കും കടക്കും. നിരവധി ആരാധകരുള്ള വീനീതിനൊപ്പം സമയം ചെലവിടാൻ വിദേശത്തു നിന്ന് പോലും സ്ത്രീകൾ അടക്കമുള്ള ആളുകൾ എത്താറുണ്ടെന്ന് പറയപ്പെടുന്നു.
നിലവിൽ കോളേജ് വിദ്യാർഥിനിയുടെ പരാതിയിലാണ് വിനീതിനെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിൽ ജോലി ചെയ്യുന്ന ആളാണ് താൻ എന്നായിരുന്നു ഇയാൾ പലരോടു പറഞ്ഞിരുന്നത്. നേരത്തെ പോലീസിൽ ആയിരുന്നു. ശാരീരികമായ അസ്വസ്ഥതകൾ കാരണം പോലീസിൽ നിന്ന് മാറിയെന്നും പറഞ്ഞായിരുന്നു ഇയാൾ ആളുകളെ ആകർഷിച്ചിരുന്നത്.
Also Read-ഭാര്യ കിടങ്ങിൽ വീണുമരിച്ചെന്ന് ഭർത്താവ്; പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞത് കൊലപാതകം; അറസ്റ്റ്
സമൂഹ മാധ്യമങ്ങളിലുള്ള പെൺകുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലാകാനുള്ള ടിപ്സ് നൽകും. നിരവധി ഫോളോവേഴ്സ് ഉള്ളതുകൊണ്ട് തന്നെ പെൺകുട്ടികളും യുവതികളും വലയിൽ വീഴുകയും ഇത് മുതലെടുക്കുകയുമായിരുന്നു പ്രതി ചെയ്തിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Tik Tok