Murder | ലൈംഗികവൃത്തിയിലേക്ക് നയിച്ചവരുടെ കൊലപാതകങ്ങള്‍; തലയറുത്ത് മൃതദേഹം ഉപേക്ഷിക്കുന്ന കമിതാക്കള്‍ അറസ്റ്റില്‍

Last Updated:

ലൈംഗികവൃത്തിയിലേക്ക് ചന്ദ്രകലയെ തള്ളിവിട്ട സ്ത്രീകളെയെല്ലാം കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

മൈസൂരു: മാണ്ഡ്യയിലെ അരകെരെ, കെ. ബെട്ടനഹള്ളി എന്നിവിടങ്ങളില്‍ നിന്ന് തലയില്ലാത്ത 2 സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതികള്‍ പിടിയില്‍. രാമനഗരയിലെ കുഡുര്‍ സ്വദേശി ടി. സിദ്ധലിംഗപ്പ (35), കാമുകി ചന്ദ്രകല എന്നിവരെയാണ് ശ്രീരംഗപട്ടണം പോലീസ് ചെയ്തത്. അറസ്റ്റിലായത്. കഴിഞ്ഞ ജൂണ്‍ ഏഴിനാണ് ലൈംഗികത്തൊഴിലാളികളായ ചാമരാജനഗര്‍ സ്വദേശിനി സിദ്ധമ്മ, ചിത്രദുര്‍ഗ സ്വദേശിനി പാര്‍വതി എന്നിവരുടെ  തലയിലാത്ത മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അറസ്റ്റിലായ ചന്ദ്രകലയുമായി കൊല്ലപ്പെട്ടവര്‍ക്ക് ബന്ധമുണ്ടായിരുന്നു.
മൊബൈല്‍ ഫോണ്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് കൊലപാതകത്തിന് ഇരുവരെയും പ്രേരിപ്പിച്ച കാരണം പോലീസ് കണ്ടെത്തി.  അറസ്റ്റിലായ ചന്ദ്രകല ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പുവരെ ലൈംഗികത്തൊഴിലാളിയായി പ്രവര്‍ത്തിക്കുകയായിരുന്നു . ലൈംഗികവൃത്തിയിലേക്ക് ചന്ദ്രകലയെ തള്ളിവിട്ട സ്ത്രീകളെയെല്ലാം കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ജൂണ്‍ അഞ്ചിന് സിദ്ധമ്മയെയും പാര്‍വതിയെയും ചന്ദ്രകല മൈസൂരുവിലെ മേട്ടഗള്ളിയിലുള്ള വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി.
പിറ്റേദിവസം രാത്രി ചന്ദ്രകലയും സിദ്ധലിംഗപ്പയും ചേര്‍ന്ന് ഇരുവരെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം തലയറത്തു മാറ്റി. പിന്നീട് തലയില്ലാത്ത മൃതദേഹങ്ങള്‍ ബൈക്കില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ബെംഗളൂരുവിലെ അഡുഗോഡിയിലെത്തി വാടകവീടെടുത്ത് സമാനരീതിയില്‍ കുമുദയെന്ന സ്ത്രീയെയും ഇവര്‍ കൊലപ്പെടുത്തി. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് തുമകുരുവിലെത്തി വീട് വാടകയ്‌ക്കെടുത്ത് കഴിയുകയായിരുന്നു. സമാനരീതിയില്‍ കൊലപ്പെടുത്താനുള്ള മറ്റ് അഞ്ചുസ്ത്രീകളുടെ പട്ടികകൂടി പ്രതികള്‍ തയ്യാറാക്കിയിരുന്നുവെന്ന് ദക്ഷിണമേഖലാ ഐ.ജി. പ്രവീണ്‍ മധുകര്‍ പവാര്‍ പറഞ്ഞു. ശ്രീരംഗപട്ടണ പോലീസ് സബ്-ഡിവിഷനു കീഴിലെ ഒമ്പത് പ്രത്യേക സംഘങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder | ലൈംഗികവൃത്തിയിലേക്ക് നയിച്ചവരുടെ കൊലപാതകങ്ങള്‍; തലയറുത്ത് മൃതദേഹം ഉപേക്ഷിക്കുന്ന കമിതാക്കള്‍ അറസ്റ്റില്‍
Next Article
advertisement
സുപ്രീംകോടതിയിൽ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനെതിരെ നടപടിയെടുക്കരുതെന്ന് ചീഫ് ജസ്റ്റിസ് ബി‌ ആർ ഗവായ് നിർദേശിച്ചതായി റിപ്പോർട്ട്
ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനെതിരെ നടപടിയെടുക്കരുതെന്ന് ചീഫ് ജസ്റ്റിസ് ബി‌ ആർ ഗവായ് നിർദേശിച്ചതായി റിപ്പോർട്ട്
  • ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനെതിരെ നടപടിയില്ല.

  • സിജെഐയുടെ നിർദേശത്തെ തുടർന്ന്, അഭിഭാഷകനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ഉന്നത വൃത്തങ്ങൾ.

  • സിജെഐ ഗവായ് തന്റെ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് വ്യക്തമാക്കി.

View All
advertisement