TRENDING:

മക്കളെ ഉപേക്ഷിച്ച് 26 കാരനായ കാമുകനൊപ്പം പോയ 44കാരി അറസ്റ്റിൽ

Last Updated:

മക്കൾക്ക് സംരക്ഷണം നൽകാതെ ഉപേക്ഷിച്ചതിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇവർക്കെതിരെ പൊലീസ് കേസെടുത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്:  പ്രായപൂർത്തിയാവാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് ഡ്രൈവറായ  കാമുകനൊപ്പം നാടുവിട്ട യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി ശങ്കരമംഗലം സ്വദേശിനിയെയാണ് തമിഴ്നാട് അതിർത്തിയായ ഗോപാലപുരത്ത് നിന്നും അറസ്റ്റ് ചെയ്തത്.
advertisement

Also Read- ആൺസുഹൃത്തിനെ ബന്ദിയാക്കി; തോക്കിൻ മുനയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 5 പേർ അറസ്റ്റിൽ

44 വയസ്സുള്ള സ്ത്രീ 26 കാരനായ കാമുകനൊപ്പം 2020 ഫെബ്രുവരിയിലാണ് നാടുവിട്ടത്. അയൽവാസിയായ കാമുകനൊപ്പം ഇവർ തമിഴ്നാട് ഏർവാടിയിലായിരുന്നു താമസിച്ചു വന്നത്. ഇതിനിടെ ലോക്ക് ഡൗൺ നടപ്പിലാക്കിയതോടെ രണ്ടു പേരും പാലക്കാടിൻ്റെ അതിർത്തിയായ ഗോപാലപുരത്തേയ്ക്ക് താമസം മാറ്റി. ഇവിടെ നിന്നുമാണ് സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തത്.

advertisement

Also Read- തൃശ്ശൂരിൽ കഞ്ചാവ് കേസ് പ്രതിയുടെ മരണം ക്രൂര മർദ്ദനമേറ്റ് ; 40 പാടുകൾ; തലയിൽ ഗുരുതര ക്ഷതം

മൂന്നു മക്കളുള്ള സ്ത്രീയുടെ രണ്ടു മക്കൾക്ക് പ്രായപൂർത്തിയായിട്ടില്ല. മക്കൾക്ക് സംരക്ഷണം നൽകാതെ ഉപേക്ഷിച്ചതിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇവർക്കെതിരെ പട്ടാമ്പി പോലീസ് കേസെടുത്തത്.

ഭർത്താവിന്റെ വീട്ടുകാരുടെ പരാതിയെത്തുടർന്ന് കേസെടുത്ത് പട്ടാമ്പി സർക്കിൾ ഇൻസ്‌പെക്ടർ സിദ്ദീക്കിന്റെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാന അതിർത്തിയായ ഗോപാലപുരത്ത് നിന്നും ഇവരെ അറസ്റ്റുചെയ്തു. സബ് ഇൻസ്‌പെക്ടർ പ്രദീപ് ,സീനിയർ വുമൺ സിവിൽ പോലീസ്  ഓഫീസർ പ്രസിദ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
മക്കളെ ഉപേക്ഷിച്ച് 26 കാരനായ കാമുകനൊപ്പം പോയ 44കാരി അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories