ആൺസുഹൃത്തിനെ ബന്ദിയാക്കി; തോക്കിൻ മുനയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 5 പേർ അറസ്റ്റിൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഡാൻസ് ക്ലാസ് കഴിഞ്ഞു മടങ്ങുന്ന വഴി തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കി എന്നാണ് ആദ്യഘട്ടത്തിൽ പെൺകുട്ടി പറഞ്ഞത്. എന്നാൽ അന്വേഷണത്തിനിടെ ഈ മൊഴി തെറ്റാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
റാഞ്ചി: തോക്കിൻമുനയിൽ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കൗമാരക്കാരൻ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ. ഝാർഖണ്ഡിലെ ജംഷഡ്പുരിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ആയിരുന്നു സംഭവം. ആൺസുഹൃത്തുമൊത്ത് വരികയായിരുന്ന പെൺകുട്ടിയെ ബഗ്ബേര മേഖലയിൽ തടഞ്ഞുനിർത്തിയ പ്രതികൾ സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കെട്ടിയിട്ട ശേഷം തോക്ക് ചൂണ്ടിയായിരുന്നു അതിക്രമം എന്നാണ് എസ് പി തമിഴ്വണ്ണൻ അറിയിച്ചത്.
ശങ്കർ തിയു, റോഷൻ കുജുർ, സൂരജ് പത്രോ, സണ്ണി സോറൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ഹോമിലേക്കും അയച്ചുവെന്നും എസ്പി വ്യക്തമാക്കി. പ്രതികളിൽ നിന്നും ദേശനിർമ്മിത തോക്കുകളും തിരകളും കണ്ടെടുത്തതായും പൊലീസ് അറിയിച്ചിട്ടുണ്ട്.
advertisement
സംഭവം പുറത്തു വന്നതിന് പിന്നാലെ തന്നെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചുവെന്നാണ് എസ്പി പറയുന്നത്. ഡാൻസ് ക്ലാസ് കഴിഞ്ഞു മടങ്ങുന്ന വഴി തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കി എന്നാണ് ആദ്യഘട്ടത്തിൽ പെൺകുട്ടി പറഞ്ഞത്. എന്നാൽ അന്വേഷണത്തിനിടെ ഈ മൊഴി തെറ്റാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
Location :
First Published :
October 10, 2020 1:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആൺസുഹൃത്തിനെ ബന്ദിയാക്കി; തോക്കിൻ മുനയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 5 പേർ അറസ്റ്റിൽ