Also Read-കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന വൈറൽ വീഡിയോ; പ്രതി അറസ്റ്റിലായെന്ന് പൊലീസ്
ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ് പ്രതി. അവരോടൊപ്പം കഴിഞ്ഞിരുന്ന മക്കളെ ഓണക്കാലത്താണ് ഇയാൾ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നത്. ദിവസവും മദ്യപിച്ചെത്തി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടി പൊലീസിന് മൊഴി നൽകിയത്. സംഭവത്തെ തുടര്‍ന്ന് കുട്ടികളുടെ അമ്മയെ കടയ്ക്കാവൂർ എസ്ഐ വിനോദ് വിക്രമാദിത്യന്‍റെ നേതൃത്വത്തിൽ കൂട്ടിക്കൊണ്ടു വരികയും കുട്ടികളെ ഇവരെ ഏൽപ്പിക്കുകയും ചെയ്തു.
Also Read-പതിനഞ്ചുകാരനായ പച്ചക്കറി കച്ചവടക്കാരനെ നടുറോഡിൽ യുവാക്കൾ തല്ലിക്കൊന്നു; രണ്ട് പേർ അറസ്റ്റിൽ
advertisement
പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കടയ്ക്കാവൂര്‍ സി. ഐ ആര്‍ ശിവകുമാറിന്റെ നിര്‍ദേശ പ്രകാരം എസ്.ഐ വിനോദ് വിക്രമാദിത്യന്‍, വിജയകുമാര്‍. സി.പി.ഒ മാരായ ശ്രീകുമാര്‍ ഡീന്‍ എന്നിവരടങ്ങിയ സംഘമായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.
