പതിനഞ്ചുകാരനായ പച്ചക്കറി കച്ചവടക്കാരനെ നടുറോഡിൽ യുവാക്കൾ തല്ലിക്കൊന്നു; രണ്ട് പേർ അറസ്റ്റിൽ

Last Updated:

കുടുംബത്തെ സഹായിക്കാനായി പച്ചക്കറി കച്ചവടത്തിന് ഇറങ്ങിയ എട്ടാം ക്ലാസ് വിദ്യാർത്ഥിയെയാണ് രണ്ട് പേർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയത്

കുടുംബത്തെ സഹായിക്കാനായി പച്ചക്കറി കച്ചവടത്തിന് ഇറങ്ങിയ എട്ടാം ക്ലാസ് വിദ്യാർത്ഥിയെയാണ് രണ്ട് പേർ ചേർന്ന് മർദ്ദിച്ച് കൊന്നത്. നോയിഡയിലാണ് സംഭവത്തിൽ കുറ്റക്കാരായ രണ്ട് പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
പതിനഞ്ചുകാരനായ വിദ്യാർത്ഥിയെ വെള്ളിയാഴ്ച രാത്രിയാണ് ഇവർ മർദ്ദിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ആദ്യം നോയിഡയിലും പിന്നീട് ദില്ലിയിലെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച കുട്ടി മരിച്ചു.
ലിഖിത് രാഘവ്, ആശിഷ് സിംഗ് എന്നി രണ്ട് പ്രതികളെ തിങ്കളാഴ്ച തന്നെ അറസ്റ്റ് ചെയ്തതെന്ന് നോയിഡയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഹരീഷ് ചന്ദർ പറഞ്ഞു. മോട്ടോർ സൈക്കിളും പച്ചക്കറി വണ്ടിയും റോഡിൽ കൂട്ടിയിടിച്ച് പ്രതികളും കുട്ടിയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതാണ് കൊലപാതകത്തിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
advertisement
കേസിൽ എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്ത് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ പീനൽ കോഡിലെ 304 (കൊലപാതകത്തിന് കാരണമാകാത്ത കുറ്റകരമായ നരഹത്യ), 323 (സ്വമേധയാ ഉപദ്രവമുണ്ടാക്കുന്നു), 504 (മനപൂർവ്വം അപമാനിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ സെക്ഷൻ 3 (2) 5 പ്രകാരവും ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിനഞ്ചുകാരനായ പച്ചക്കറി കച്ചവടക്കാരനെ നടുറോഡിൽ യുവാക്കൾ തല്ലിക്കൊന്നു; രണ്ട് പേർ അറസ്റ്റിൽ
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement