കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന വൈറൽ വീഡിയോ; പ്രതി അറസ്റ്റിലായെന്ന് പൊലീസ്

Last Updated:

ഈ സംഭവത്തെക്കുറിച്ചു അന്വേഷിക്കണമെന്ന ആവശ്യവുമായി ധാരാളം പേർ പ്രസ്തുത വീഡിയോ തങ്ങൾക്ക് അയച്ചുതന്നിരുന്നതായി കേരള പൊലീസ് ഫേസ്ബുക്കിൽ വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോയിലുള്ള 'അച്ഛനെ' പൊലീസ് അറസ്റ്റുചെയ്തു. വീഡിയോയിൽ കുട്ടികളെ മർദ്ദിക്കുന്ന ആളെ നേരത്തെ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. ഈ സംഭവത്തെക്കുറിച്ചു അന്വേഷിക്കണമെന്ന ആവശ്യവുമായി ധാരാളം പേർ പ്രസ്തുത വീഡിയോ തങ്ങൾക്ക് അയച്ചുതന്നിരുന്നതായി കേരള പൊലീസ് ഫേസ്ബുക്കിൽ വ്യക്തമാക്കി.
അതേത്തുടർന്ന് കുട്ടികളെ മർദ്ദിക്കുന്ന ആളെ കണ്ടെത്തുന്നതിനായി കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിൽ പോസ്റ്റ് ഇടുകയും ചെയ്തു. ദൃശ്യങ്ങളിലുള്ള ആളിനെക്കുറിച്ചു ചിലർ നൽകിയ സൂചനകളിൽ നിന്നും ഇയാൾ ആറ്റിങ്ങൽ സ്വദേശിയായ സുനിൽകുമാർ (45) ആണെന്ന് സോഷ്യൽ മീഡിയ സെല്ലിന് വിവരം ലഭിച്ചു.
തുടർന്ന് ആറ്റിങ്ങൽ Dy SPക്കും ആറ്റിങ്ങൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും സോഷ്യൽ മീഡിയ സെൽ വിവരം കൈമാറുകയായിരുന്നു. ആറ്റിങ്ങൽ പോലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
advertisement
കഴിഞ്ഞ ദിവസം മുതലാണ് കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ഫേസ്ബുക്കിലും മറ്റു സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും വൈറലായത്. ഇതേത്തുടർന്ന് സംഭവം ശ്രദ്ധയിൽപ്പെട്ട കേരള പൊലീസ്, പ്രതിയെക്കുറിച്ച് വിവരം നൽകണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയായിരുന്നു. ഈ പോസ്റ്റിന് വലിയതോതിലുള്ള പ്രതികരണമാണ് പൊലീസിന് ലഭിച്ചത്. പ്രതിയെക്കുറിച്ച് സൂചന ലഭിക്കുന്നതിനൊപ്പം, കർശനമായ ശിക്ഷ നൽകണമെന്നും നിരവധിപ്പേർ ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന വൈറൽ വീഡിയോ; പ്രതി അറസ്റ്റിലായെന്ന് പൊലീസ്
Next Article
advertisement
പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ ചുമയും ജലദോഷവും വകവയ്ക്കാതെ ശശി തരൂർ
പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ ചുമയും ജലദോഷവും വകവയ്ക്കാതെ ശശി തരൂർ
  • പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ ചുമയും ജലദോഷവും വകവയ്ക്കാതെ ശശി തരൂർ പങ്കെടുത്തു.

  • പ്രധാനമന്ത്രിയുടെ പ്രസംഗം ഇന്ത്യയുടെ പുരോഗതിക്കായി വിശ്രമമില്ലാതെ പ്രവർത്തിക്കാൻ ആഹ്വാനം ചെയ്തു.

  • പ്രധാനമന്ത്രിയുടെ പ്രസംഗം ബ്രിട്ടീഷുകാരനായ മക്കാലെയുടെ അടിമത്ത മനോഭാവം മാറ്റാൻ സമർപ്പിച്ചു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement