TRENDING:

Murder | സ്വര്‍ണം തട്ടിയെടുക്കാന്‍ വയോധികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ചെറുമകന്‍ കസ്റ്റഡിയില്‍

Last Updated:

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചെറുമകന്‍ കസ്റ്റഡിയിലായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂര്‍: കലാശേരിയില്‍ വയോധികയെ കൊലപ്പെടുത്തിയ കേസില്‍(Murder Case) ചെറുമകന്‍ കസ്റ്റഡിയില്‍. സ്വര്‍ണം തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കൊലപാതകം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചെറുമകന്‍ ഗോകുല്‍ കസ്റ്റഡിയിലായത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ആശാരിപ്പണിയ്ക്ക് പോയിരുന്ന ഗോകുല്‍ മദ്യപാനിയാണെന്നാണ് വിവരം. കൗസല്യ(78)യെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

Also Read-Suspension | ലൈംഗിക പീഡനാരോപണം; സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

Murder | മദ്യപിച്ചെത്തി മതാപിതാക്കളെ മർദ്ദിച്ച മകനെ പിതാവ് തലയ്ക്കടിച്ച് കൊന്നു; 64കാരൻ അറസ്റ്റിൽ

കൊല്ലം: മദ്യപിച്ചെത്തി മതാപിതാക്കളെ മർദ്ദിച്ച മകനെ പിതാവ് തലയ്ക്കടിച്ച് കൊന്നു (Murder Case). കൊല്ലം ശൂരനാടാണ് സംഭവം. ശൂരനാട് തെക്ക് തെങ്ങുംവിള അൻസിൽ മൻസിലിൽ ഷിബു ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഷിബുവിന്‍റെ പിതാവ് ഇബ്രാഹിം കുട്ടിയെ(64) ശൂരനാട് പോലീസ് (Kerala Police) അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

advertisement

സ്ഥിരമായി ഷിബു മദ്യപിച്ച് ബഹളം വയ്ക്കുകയും മാതാപിതാക്കളെ മർദ്ദിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഫെബ്രുവരി 26ന് മദ്യപിച്ച് വന്ന് ഷിബു വീട്ടിൽ ബഹളമുണ്ടാക്കുകയും വീട്ടിൽ ഉണ്ടായിരുന്നവരെ  മർദ്ദിക്കുകയും ചെയ്ത ഷിബു പിതാവിനേയും മർദ്ദിച്ചു.

Also Read-POCSO | വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ആല്‍ബം ഗായകന്‍ അറസ്റ്റില്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മർദ്ദനത്തിനിടയിൽ പിതാവ് ഇബ്രാഹിം കുട്ടി കയ്യിൽ കിട്ടിയ കല്ല് കൊണ്ട് ഷിബുവിന്റെ തലയ്ക്ക് ഇടിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിബു സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഷിബു മുൻപ് പല തവണ മതാപിതാക്കളെ മർദ്ദിച്ച കേസിൽ അറസ്റ്റിൽ ആവുകയും റിമാൻഡിൽ കഴിയുകയും ചെയ്തിട്ടുണ്ട്. ഷിബുവിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder | സ്വര്‍ണം തട്ടിയെടുക്കാന്‍ വയോധികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ചെറുമകന്‍ കസ്റ്റഡിയില്‍
Open in App
Home
Video
Impact Shorts
Web Stories