വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് മന്‍സൂറലി. ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലാണ് പ്രതിയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്.
Arrest | ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് വിദേശമദ്യം മോഷ്ടിച്ചയാൾ പിടിയിൽ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം
കൊല്ലം: ബിവറേജസ് കോര്‍പ്പറേഷന്റെ (BEVCO) ഔട്ട്‌ലെറ്റിലെ പ്രീമിയം കൗണ്ടറില്‍ നിന്ന് വിദേശമദ്യം മോഷ്ടിച്ചയാൾ പിടിയിലായി. കൊല്ലം ആശ്രാമത്തുള്ള ബെവ്കോ ഔട്ട്ലെറ്റിലാണ് സംഭവം. കരുനാഗപ്പള്ളി പട. സൗത്ത് ചിറയില്‍ വീട്ടില്‍ സന്തോഷാണ് (52) പിടിയിലായത്. കൊല്ലം (Kollam) ഈസ്റ്റ് പൊലീസാണ് (Kerala Police) പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 22ന് വൈകിട്ട് 3.30 ഓടെ സന്തോഷ് ആശ്രാമം ഹോക്കി സ്റ്റേഡിയത്തിന് സമീപമുള്ള പ്രീമിയം കൗണ്ടറിലെത്തി റാക്കില്‍ നിന്ന് മദ്യമെടുത്ത് കടന്നു കളയുകയായിരുന്നു. മോഷണത്തിന്റെ സി.സി ടി.വി ദൃശ്യം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ഇത് പൊലീസിന് കൈമാറി. ബെവ്കോ അധികൃതർ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.
സന്തോഷ് ബെവ്കോ ഔട്ട്ലെറ്റിൽ എത്തിയ കാറിന്റെ നമ്പര്‍ ജീവനക്കാര്‍ നല്‍കി. ഇതോടെയാണ് പ്രതിയെ വേഗത്തില്‍ തിരിച്ചറിഞ്ഞത്. ഈമാസം രണ്ടാമത്തെ മോഷണമാണ് ഔട്ട്ലെറ്റില്‍ നടന്നത്. ഈമാസം ആദ്യം ആശ്രാമത്തെ ബെവ്കോ ഔട്ട്ലെറ്റിൽനിന്ന് മദ്യം മോഷ്ടിച്ച കേസിലെ പ്രതികളായ രണ്ട് യുവാക്കളെ രണ്ടാഴ്ച മുമ്പ് പിടികൂടിയിരുന്നു. കഴിഞ്ഞ മാസവും ആശ്രാമത്തെ ബെവ്കോ ഔട്ട്ലെറ്റിൽ മോഷണം നടന്നിരുന്നു. അതുകൊണ്ട് തന്നെ സി.സി ടി.വി കാമറ നിരീക്ഷിക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.