Also Read-ഫ്രാൻസിൽ വീണ്ടും ആക്രമണം? വെടിവെയ്പ്പിൽ ഗ്രീക്ക് ഓർത്തഡോക്സ് വൈദികന് ഗുരുതര പരിക്ക്
സംഭവത്തിൽ രണ്ട് പേർക്കെതിരെയാണ് പരാതി. ഇവർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നാണ് എസ് പി ഭാനുുപഥ ചക്രവർത്തി അറിയിച്ചിരിക്കുന്നത്. ' ഗ്രാമത്തിലെ വീട്ടിൽ തനിച്ചു താമസിക്കുകയാണ് വയോധിക. ഇവർക്കറിയുന്നവർ തന്നെയാണ് അതിക്രമം നടത്തിയിരിക്കുന്നതും. പ്രതികളിലൊരാൾ വയോധികയെ മുത്തശ്ശി എന്നാണ് വിളിച്ചിരുന്നത്. സംഭവം നടന്ന ദിവസം ഇയാളും സുഹൃത്തും ഇവരുടെ വീട്ടിൽ അതിക്രമിച്ച് കയറി 90കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു'. എസ് പി വ്യക്തമാക്കി.
advertisement
Also Read-ജോലി ലഭിച്ചാല്‍ ജീവൻ നൽകാമെന്ന് ദൈവത്തോട് നേർന്നു; നേർച്ച നടപ്പാക്കാൻ യുവാവ് ആത്മഹത്യ ചെയ്തു
പീഡനത്തിനിരയായ അവശനിലയിലായെങ്കിലും വയോധിക പരാതി നല്‍കിയിരുന്നില്ല. എന്നാൽ അഞ്ച് ദിവസം കഴിഞ്ഞ് ഇവരുടെ ബന്ധുക്കൾ വിവരം അറിഞ്ഞതോടെയാണ് പൊലീസിനെ സമീപിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇവരെ ആശുപത്രിയിലെത്തിക്കുകയും ചികിത്സയ്ക്കു ശേഷം മൊഴി രേഖപ്പെടുത്തുകയും ചെയ്തു. നിലവിൽ സ്വന്തം വീട്ടിൽ തന്നെ കഴിയുകയാണിവർ.