കന്യാകുമാരി: ജോലി ലഭിച്ചാൽ ജീവൻ നൽകാമെന്ന ദൈവത്തോടുള്ള നേർച്ച നടപ്പാക്കാൻ യുവാവ് ആത്മഹത്യ ചെയ്തു. കന്യാകുമാരി ജില്ലയിലെ നാഗർകോവിലിലാണ് സംഭവം. നവീൻ എന്ന 32കാരനാണ് ബാങ്കിൽ ജോലി ലഭിച്ചതിനു പിന്നാലെ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത്.
വർഷങ്ങളായി ജോലി ലഭിക്കാത്തതിന്റെ നിരാശയിലായിരുന്നു ഇയാൾ. തുടർന്നാണ് ജോലി ലഭിച്ചാൽ ജീവൻ നൽകാമെന്ന് യുവാവ് നേർന്നത്. ദിവസങ്ങൾക്ക് മുമ്പ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ബ്രാഞ്ചിൽ അസിസ്റ്റന്റ് മാനേജറായി ഇയാൾക്ക് ജോലി ലഭിച്ചു.
ജോലിക്ക് ചേർന്ന് 15 ദിവസങ്ങൾക്ക് ശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിയ ഇയാൾ ട്രെയിനിന് തലവെക്കുകയായിരുന്നു. മൃതദേഹത്തിന് സമീപത്തു നിന്ന് ഒരു കുറിപ്പും കണ്ടെടുത്തിരുന്നു. ഇതില്‍ നിന്നാണു മരിച്ചത് മുംബൈയില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജരായ നവീനാണെന്ന് കണ്ടെത്തിയത്.
ഈ കുറിപ്പിലാണ് നേർച്ച നിറവേറ്റാനായിട്ടാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ഇയാൾ വ്യക്തമാക്കിയിരുന്നത്. അതേസമയം ഇയാൾ ആത്മഹത്യ ചെയ്യാൻ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Death, Suicide, Suicide case