ഇന്റർഫേസ് /വാർത്ത /World / ഫ്രാൻസിൽ വീണ്ടും ആക്രമണം? വെടിവെയ്പ്പിൽ ഗ്രീക്ക് ഓർത്തഡോക്സ് വൈദികന് ഗുരുതര പരിക്ക്

ഫ്രാൻസിൽ വീണ്ടും ആക്രമണം? വെടിവെയ്പ്പിൽ ഗ്രീക്ക് ഓർത്തഡോക്സ് വൈദികന് ഗുരുതര പരിക്ക്

Representative Image

Representative Image

ഗ്രീക്ക് പൗരനായ പുരോഹിതന് അടിവയറ്റിലാണ് വെടിയേറ്റത് ഇതേത്തുടർന്ന് ഇദ്ദേഹത്തെ ലിയോണിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

  • Share this:

പാരീസ്; ഫ്രാൻസിൽ വീണ്ടും ആക്രമണം. കഴിഞ്ഞ രാത്രിയിൽ അജ്ഞാതൻ നടത്തിയ വെടിവയ്പ്പിൽ ഗ്രീക്ക് ഓർത്തഡോക്സ് വൈദികന് ഗുരുതരമായി പരിക്കേറ്റു. പള്ളി അടച്ചു മടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് വൈദികൻ ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ആക്രമണകാരിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാളെ കണ്ടെത്താനായി ലിയോൺ നഗരം അടച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഗ്രീക്ക് പൗരനായ പുരോഹിതന് അടിവയറ്റിലാണ് വെടിയേറ്റത് ഇതേത്തുടർന്ന് ഇദ്ദേഹത്തെ ലിയോണിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. ആക്രമണകാരി തനിച്ചായിരുന്നുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

പള്ളിക്കുചുറ്റുമുള്ള വാസസ്ഥലങ്ങൾ വളഞ്ഞ പോലീസ് സോഷ്യൽ നെറ്റ്‌വർക്കുകളിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ലിയോണിൽ രാത്രിയിൽ, അടിയന്തരാവസ്ഥയ്ക്കു സമാനായ സ്ഥിതിവിശേഷമാണെന്ന് ഒരു അസോസിയേറ്റഡ് പ്രസ് റിപ്പോർട്ടർ പറയുന്നു. “ഗുരുതരമായ പൊതു സുരക്ഷാ സംഭവം” എന്നാണ് പോലീസ് ട്വീറ്റ് ചെയ്തത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

അതേസമയം ഇത് ഭീകരാക്രമണമാണോയെന്ന് ഇതുവരെ ഫ്രഞ്ച് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഫ്രഞ്ച് നഗരമായ നൈസിലെ ഒരു കത്തോലിക്കാ പള്ളിയിൽ ഇസ്ലാമിക ഭീകരൻ നടത്തിയ കത്തി ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടത് രണ്ടുദിവസം മുമ്പാണ്. മുഹമ്മദ് നബിയെ പരിഹസിക്കുന്ന കാരിക്കേച്ചറുകൾ ഒരു ഫ്രഞ്ച് പത്രത്തിൽ പ്രസിദ്ധീകരിച്ചതിനെച്ചൊല്ലിയാണ് ഫ്രാൻസിൽ അടുത്തിടെ തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്നത്.

ഫ്രഞ്ച് ഭീകരവിരുദ്ധ വിഭാഗം ശനിയാഴ്ച നടന്ന വെടിവയ്പിനെക്കുറിച്ച് പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി പ്രത്യേക അടിയന്തിര സംഘത്തെ കേസ് അന്വേഷിക്കാൻ നിയോഗിച്ചിട്ടുണ്ട്. മതസ്ഥലങ്ങളിലും സ്കൂളുകളിലും സൈനികരെ വിന്യസിക്കുമെന്ന സർക്കാർ വാഗ്ദാനങ്ങൾ പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് ആവർത്തിച്ചു. ഫ്രഞ്ച് ജനതയ്ക്ക് അവരുടെ മതവിശ്വാസം പൂർണ സുരക്ഷയിലും സ്വാതന്ത്ര്യത്തിലും ആചരിക്കാൻ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംഘർഷങ്ങൾക്കു അയവുണ്ടാക്കാൻ ലക്ഷ്യമിട്ട്, ഫ്രാൻസിന്റെ പ്രവാചക കാർട്ടൂണുകളെ പ്രതിരോധിക്കാനും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറബി ടിവി ചാനലായ അൽ ജസീറയിൽ ശനിയാഴ്ച ഒരു അഭിമുഖം പ്രക്ഷേപണം ചെയ്തു. “നമ്മുടെ രാജ്യത്തിന് ഒരു മതവുമായി യാതൊരു പ്രശ്‌നവുമില്ല” എന്നും മാക്രോൺ ട്വീറ്റ് ചെയ്തു. എല്ലാ മതസ്ഥർക്കും സ്വാതന്ത്യത്തോടെ ഇടപെടാൻ സാധിക്കുന്ന രാജ്യമാണിത്. സമാധാനത്തിനും ഐക്യത്തോടെ ജീവിക്കുന്നതിനും ഫ്രാൻസ് പ്രതിജ്ഞാബദ്ധമാണ്. ”- മാക്രോൺ പറഞ്ഞു.

First published:

Tags: France, France terror attack, Lyon, Nice attack, Orthodox Priest Shot, Paris attack