സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ റഫീഖിന്റെ ബന്ധുവായ മേക്കപ്പ് ആർട്ടിന്റെ പങ്കിനെ കുറിച്ചാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഇയാൾ വഴിയാണ് പ്രതികൾ ഷംന കാസിമിനെ പരിചയപ്പെട്ടത്. ഇയാളെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഗൾഫിലും ജോലി ചെയ്തിരുന്ന ഇയാൾ ഹെയർ സ്റ്റൈലിസ്റ്റായാണ് അറിയപ്പെടുന്നത്. നിർമ്മാതാവിൽ നിന്നും ഷംനയുടെ നമ്പറും വിവരങ്ങളും ഇയാളാണ് പ്രതികൾക്കു കൈമാറിയത്. എന്തുകൊണ്ട് പ്രതികൾ ഷംനയെ ലക്ഷ്യമിട്ടുവെന്നത് അന്വേഷിക്കുമെന്ന് ഐ.ജി വിജയ് സാഖറെ പറഞ്ഞു.
advertisement
RELATED NEWS:Lപൊലീസ് ജീപ്പിൽ ഇരുന്ന് ടിക് ടോക് ; ഷംന കാസിം ബ്ലാക്മെയിൽ കേസിലെ പ്രതിയുടെ ഒരോ തമാശകൾ [NEWS]ഷംന കാസിം ബ്ലാക് മെയിലിംഗ് കേസിലെ മീരയുടെ പങ്കെന്ത്? അന്വേഷണവുമായി പോലീസ് [NEWS]ഷംന കാസിമിനെ തട്ടിപ്പിൽ കുടുക്കാൻ ശ്രമിച്ചവർക്കെതിരെ പരാതിയുമായി മൂന്ന് പെൺകുട്ടികൾ [NEWS]
പ്രതികളെ ഡിസിപിയുടെ നേതൃത്വത്തില്‍ ഇന്നലെ വിശദമായി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് സിനിമ ബന്ധത്തെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. മോഡലുകൾക്ക് വാഗ്ദാനങ്ങൾ നൽകി പാലക്കാട്ടെത്തിക്കുന്നത് ഇടുക്കി സ്വദേശിനിയായ യുവതിയാണെന്നാണ് പുതിയ കണ്ടെത്തൽ. ഇവർക്കു വേണ്ടിയുള്ള തെരച്ചിലും അന്വേഷണ സംഘം ആരംഭിച്ചു. ഇതിനിടെ അറസ്റ്റിലാകുന്നതിന് മുൻപ് സ്വർണ്ണാഭരങ്ങൾ തിരിച്ചു നൽകി പരാതി പിൻവലിപ്പിക്കാൻ പ്രതിയായ റഫീഖ് ശ്രമിക്കുന്നതിന്റെ തെളിവുകളും പുറത്തു വന്നു.
തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉണ്ടെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരിൽ യുവതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഹൈദരാബാദിൽ നിന്നും ഷംന കാസിം തിരിച്ചെത്തുമ്പോൾ വിഡിയോ കോൺഫറൻസ് വഴി മൊഴിയെടുക്കാനാണ് പോലീസ് നീക്കം.