Shamna Kasim | ഷംന കാസിമിനെ തട്ടിപ്പിൽ കുടുക്കാൻ ശ്രമിച്ചവർക്കെതിരെ പരാതിയുമായി മൂന്ന് പെൺകുട്ടികൾ

Last Updated:

ഷംന കാസിമിനെ തട്ടിപ്പിൽ കുടുക്കാൻ ശ്രമിച്ചവർക്കെതിരെ പരാതിയുമായി പെൺകുട്ടികൾ പോലീസിനെ സമീപിച്ചു

കൊച്ചി: ഷംന കാസിം വിവാഹ തട്ടിപ്പിന് പിന്നിൽ നിരവധി പേരെന്ന് പോലീസ്. രണ്ടു പേർ കൂടി ഉടൻ പിടിയിലാകുമെന്നും തട്ടിപ്പിന് പിന്നിൽ വൻ ആസൂത്രണമുണ്ടെന്നും പോലീസ് പറയുന്നു. അതേസമയം, ഷംന കാസിമിനെ തട്ടിപ്പിൽ കുടുക്കാൻ ശ്രമിച്ചവർക്കെതിരെ കൂടുതൽ പരാതി ഉയർന്നു വരികയാണ്.
മൂന്ന് പെൺകുട്ടികൾ പരാതിയുമായി മരട് പോലീസിനെ സമീപിച്ചു. പരസ്യചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഈ സംഘം പണം തട്ടിയതായാണ് പരാതി. മറ്റ് നിരവധി പേരും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പെൺകുട്ടികൾ പോലീസിനി അറിയിച്ചു.
Also read: നടി ഷംനാ കാസിമിന് വിവാഹ ആലോചനയെന്ന പേരിൽ പണം തട്ടാൻ ശ്രമം; നാലു പേർ അറസ്റ്റിൽ
കാസർഗോഡുള്ള സുമുഖനായ ടിക് ടോക് താരത്തിന് വിവാഹ ആലോചനയെന്ന് പറഞ്ഞാണ് ആറ് പേരടങ്ങുന്ന സംഘം ഷംന കാസിമിൻ്റെ വീട്ടിൽ എത്തുന്നത്.
advertisement
സംഘം വീട്ടിലെത്തിയ ശേഷം ഷംനയുടെ വീടും പരിസരവും വീഡിയോയിൽ പകർത്തിയിരുന്നു. തുടർന്ന് നടിയുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചു. ഈ വർഷം ഏപ്രിൽ മുതൽ പല പ്രാവശ്യം ഇവർ ഫോണിലൂടെ നടിയെ വിളിച്ചു. ഇതിനിടെ വിളിച്ച് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു.
Also read: Prithviraj | വാരിയംകുന്നൻ: പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം രൂക്ഷം
പണം തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്നും ഇക്കാര്യം പുറത്തറിഞ്ഞാൽ കൊല്ലുമെന്നുമായിരുന്നു ഭീഷണി. അൻവർ അലി എന്നയാളാണ് ഭീഷണി മുഴക്കിയത്. ഇതേതുടർന്ന് നടിയുടെ മാതാവ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. തുടർന്ന് ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Shamna Kasim | ഷംന കാസിമിനെ തട്ടിപ്പിൽ കുടുക്കാൻ ശ്രമിച്ചവർക്കെതിരെ പരാതിയുമായി മൂന്ന് പെൺകുട്ടികൾ
Next Article
advertisement
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
  • രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കോടതി നോട്ടീസ് അയച്ചു, 19ന് ഹാജരാകണമെന്ന് നിർദേശം

  • പീഡന പരാതിക്കാരിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിലാണ് കോടതി നടപടി സ്വീകരിച്ചത്

  • 16 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച രാഹുൽ ഈശ്വർ വീണ്ടും യുവതിയെ അധിക്ഷേപിച്ചു

View All
advertisement