TRENDING:

ഭാര്യയുടെ ആത്മഹത്യ: നടന്‍ ഉണ്ണി രാജൻ പി. ദേവ് പൊലീസ് കസ്റ്റഡിയിൽ

Last Updated:

പ്രിയങ്കയുടെ സഹോദരൻ വിഷ്ണു നൽകിയ പരാതിയിൽ വട്ടപ്പാറ പൊലീസാണ് കേസെടുത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഭാര്യ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ നടൻ ഉണ്ണി രാജൻ പി.ദേവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അങ്കമാലിയിൽ നിന്നും നെടുമങ്ങാട് ഡ‍ിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഉണ്ണിയെ കസ്റ്റഡിയിൽ എടുത്തത്.  ഭർതൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. അന്തരിച്ച നടൻ രാജൻ പി.ദേവിന്റെ മകനാണ് ഉണ്ണി രാജൻ പി.ദേവ്. പ്രിയങ്കയുടെ സഹോദരൻ വിഷ്ണു നൽകിയ പരാതിയിൽ വട്ടപ്പാറ പൊലീസാണ് കേസെടുത്തത്.
advertisement

തിരുവനന്തപുരം വെമ്പായത്തെ വീട്ടിലാണ് പ്രിയങ്കയെ തൂങ്ങിമരിച്ച നിലയിൽ കാണ്ടെത്തിയത്. ഭർതൃവീട്ടിൽ ഉപദ്രവം കൂടുന്നതായും കൂട്ടിക്കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ട് പ്രിയങ്ക കരഞ്ഞുകൊണ്ടു തന്നെ വിളിച്ചിരുന്നതായി വിഷ്ണു പറയുന്നു. ഇതേത്തുടർന്നു കൂട്ടിക്കൊണ്ടു പോന്നു. പ്രിയങ്കയുടെ മുതുകിൽ കടിച്ചു മുറിച്ചതിന്റെയും ഇടികൊണ്ടതിന്റെയും പാടുകളുണ്ടായിരുന്നു. കന്യാകുളങ്ങര ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം പ്രിയങ്ക പൊലീസിൽ പരാതി നൽകി. ഇതിനു പിന്നാലെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read മരുമകൾ അമ്മായിഅമ്മയെ കൊന്ന് ചാക്കിലാക്കി; മൃതദേഹം ഉപേക്ഷിക്കാൻ സഹായിച്ചത് ഭർത്താവ്

advertisement

2019 നവംബർ 21നായിരുന്നു പ്രിയങ്കയും ഉണ്ണിയുമായുള്ള വിവാഹം. ഇവർ കാക്കനാട് ഫ്ലാറ്റിലായിരുന്നു താമസം. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് കറുകുറ്റിയിലെ വീട്ടിലേക്കു താമസം മാറ്റി. സ്ത്രീധനം ആവശ്യപ്പെട്ടു മർദനവും അസഭ്യ വർഷവും ഇവിടെയും തുടർന്നു എന്നു പ്രിയങ്ക വീട്ടുകാരെ അറിയിച്ചിരുന്നതായും വിഷ്ണു മൊഴി നൽകി.

Also Read പ്രതിമാസ ചെലവിന് 8000 രൂപ; സ്വത്ത് മോഹിച്ച് വിവാഹം; ഉത്ര കൊലക്കേസിൽ സൂരജിനെതിരെ രണ്ടാം കുറ്റപത്രം

വിവാഹ സമയത്ത് 35 പവനു പുറമേ പണവും നൽകിയിരുന്നു. ഇതൊന്നും ഇപ്പോൾ ഇല്ലെങ്കിലും ഇടയ്ക്കിടെ കഴിയുന്നത്ര പണം കൊടുത്തു സഹായിച്ചിരുന്നതായും വിഷ്ണു പറയുന്നു. വിവാഹത്തിനു മുൻപ് പ്രിയങ്ക തൊടുപുഴയിൽ സ്വകാര്യ സ്കൂളിലെ കായിക അധ്യാപികയായിരുന്നു.

advertisement

മലപ്പുറത്ത് ഒരു കോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; എട്ട് പേർ അറസ്റ്റിൽ

മലപ്പുറം: ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട. സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ്, തമിഴ്നാട്ടില്‍ നിന്നുള്ള മദ്യം എന്നിവയാണ് പിടികൂടിയത്.  എട്ടു പേരെ അറസ്റ്റു ചെയ്തു. സംഭവത്തില്‍ കോഴിച്ചെന പരേടത്ത് വീട്ടില്‍ മുഹമ്മദ് ഷബീബ് (25), വൈരങ്കോട് കാക്കന്‍കുഴി വീട്ടില്‍ മുബാരിസ് (26), വാളക്കുളം റെമീസ് കോഴിക്കല്‍ വീട്ടില്‍ സുഹസാദ് (24), വലിയ പറമ്പില്‍ മുഹമ്മദ് ഇസ്ഹാക് (25), കോഴിച്ചെന കൈതക്കാട്ടില്‍ വീട്ടില്‍ അഹമ്മദ് സാലിം (21), വളവന്നൂര്‍ വാരണക്കര സൈഫുദ്ധീന്‍ (25), തെക്കന്‍ കുറ്റൂര്‍ മേപ്പറമ്പത്ത് രഞ്ജിത്ത് (21), പുതുക്കുടി റിയാസ് (40) എന്നിവരാണ് പിടിയിലായത്.

advertisement

വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ലോക്ഡൗണ്‍ കാലത്തും മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് താനൂര്‍ ഡി.വൈ.എസ്.പി. എം.ഐ. ഷാജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം വിദഗ്ധമായി ലഹരി മാഫിയാ സംഘത്തെ വലയിലാക്കിയത്. ഇവരുടെ പക്കല്‍ നിന്ന് ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു.

ബെംഗളൂരുവില്‍ നിന്ന് ചരക്ക് വാഹനങ്ങളിലും മരുന്നുകള്‍ കൊണ്ടു വരുന്ന വാഹനങ്ങളിലുമായി ആണ് ഇവര്‍ മയക്കുമരുന്ന് ജില്ലയില്‍ എത്തിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തിരുന്നത്. കഞ്ചാവ് ചെറിയ പാക്കറ്റുകള്‍ ആക്കി 500, 2500, 4000 രൂപകളുടെ പായ്ക്കറ്റുകളാക്കിയാണ് വില്‍പന. 'എസ് ' കമ്പനി എന്നറിയപ്പെടുന്ന ഈ സംഘം നേരിട്ടറിയുന്നവര്‍ക്ക് മാത്രമേ ലഹരി ഉത്പന്നങ്ങള്‍ നല്‍കൂ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബെംഗളൂരുവില്‍ നിന്നു സിന്തറ്റിക് ഡ്രഗ് കൊണ്ടുവരുന്നവര്‍ ആളൊഴിഞ്ഞ സ്ഥലത്തു സാധനം വെച്ച് അതിന്റെ ഫോട്ടോ, വീഡിയോ എന്നിവ ഏജന്റുമാര്‍ക്ക് അയച്ചു നല്‍കും. ഏജന്റ് സാധനം വാങ്ങിക്കഴിഞ്ഞാല്‍ ഫോട്ടോ ഡിലീറ്റു ചെയ്യും. ഓണ്‍ലൈനായാണ് പണമിടപാട്. ഇത്തരത്തില്‍ ശേഖരിച്ച എം.ഡി.എം.എ. വൈലത്തൂര്‍ -കരിങ്കപ്പാറ റോഡില്‍ വെച്ച് കേസിലെ പ്രധാന കണ്ണിയായ ഷബീബും കൂട്ടാളികളും കാറില്‍ വന്നു മറ്റൊരു ഏജന്റായ മുബാരിസിനു കൈമാറുന്ന സമയത്താണ് അന്വേഷണ സംഘം പിടികൂടിയത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയുടെ ആത്മഹത്യ: നടന്‍ ഉണ്ണി രാജൻ പി. ദേവ് പൊലീസ് കസ്റ്റഡിയിൽ
Open in App
Home
Video
Impact Shorts
Web Stories