കൊല്ലം: അഞ്ചൽ ഉത്ര വധക്കേസില്‍ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. പുനലൂര്‍ കോടതിയിലാണ് ഭര്‍ത്താവ് സൂരജിനെയും വീട്ടുകാരെയും പ്രതികളാക്കി കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഇരുനൂറോളം പേജുകളുള്ള കുറ്റപത്രം നല്‍കിയത്. ഗാര്‍ഹിക പീഡനം, വിശ്വാസ വഞ്ചന, തെളിവ് നശിപ്പിക്കല്‍ വകുപ്പുകളാണ് ചുമത്തിയത്. കുറ്റപത്രത്തിൽ സൂരജിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. സ്വത്ത് മോഹിച്ച് ഉത്രയെ വിവാഹം കഴിച്ച സൂരജ്, മാസച്ചെലവിന് 8000 രൂപ ഭാര്യവീട്ടുകാരുടെ കൈയിൽനിന്ന് വാങ്ങിയിരുന്നതായും കുറ്റപത്രത്തിലുണ്ട്.
2020 മെയ് ആറിന് രാത്രിയിലാണ് ഉത്ര പാമ്പ് കടിയേറ്റ് കൊല്ലപ്പെടുന്നത്. മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതക കേസില്‍ സൂരജിനെ ഒന്നാം പ്രതിയാക്കി നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. രണ്ടാം കുറ്റപത്രത്തില്‍ സൂരജിന്റെ പിതാവ് അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സുരേന്ദ്രന്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്. സ്വത്തും സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് സൂരജ് ഉത്രയെ വിവാഹം കഴിക്കുന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വിവാഹത്തിന് മുന്‍പ് തന്നെ മകളുടെ അവസ്ഥ സൂരജിന്റെ കുടുംബത്തോട് പറഞ്ഞിരുന്നതായി ഉത്രയുടെ കുടുംബം വ്യക്തമാക്കി. മനോദൌർബല്യമുള്ള കുട്ടിയാണ് ഉത്തരയെന്നാണ് വീട്ടുകാർ സൂരജിന്‍റെ കുടുംബത്തെ അറിയിച്ചിരുന്നത്. ഇതെല്ലാം മനസിലാക്കിക്കൊണ്ട് സൂരജ് ഉത്രയെ വിവാഹം കഴിച്ചത് സ്വത്ത് ലക്ഷ്യമിട്ടായിരുന്നു. 100 പവന്‍ സ്വര്‍ണവും മൂന്നര ഏക്കര്‍ വസ്തുവും കാറും പത്ത് ലക്ഷം രൂപയും സ്ത്രീധനമായും നല്‍കി.
Also Read-
ഓൺലൈൻ ക്ലാസിൽ അശ്ലീല സന്ദേശം, തോർത്ത് മാത്രം ഉടുത്ത് അധ്യാപകൻ; ചെന്നൈയിലെ സ്കൂളിനെതിരെ ഗുരുതര ആരോപണംസൂരജിന്റെ കുടുംബം തുടര്‍ന്നും പണത്തിനായി ഉത്രയുടെ കുടുംബത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. കൂടുതല്‍ ആവശ്യങ്ങള്‍ക്കായി പണം ചോദിച്ചു കൊണ്ടേയിരുന്നു.
ചെറിയൊരു ശമ്പളത്തില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളായിരുന്നു സൂരജ്. അതുകൊണ്ടുതന്നെ 8000 രൂപ മാസ ചെലവിനായി സൂരജിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇതിന് പുറമെ സൂരജിന്റെ കുടുംബം ഓരോ ആവശ്യങ്ങള്‍ പറഞ്ഞ് കൂടുതല്‍ പണം ആവശ്യപ്പെട്ടിരുന്നു. ഇടയ്ക്കു പണം നൽകാതെ വന്നതോടെ, ഉത്രയോട് വളരെ മോശമായാണ് സൂരജും വീട്ടുകാരും പെരുമാറിയതെന്നും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇതുകൂടാതെ പണം നൽകാത്തതിന് ഇടയ്ക്കിടെ ഉത്രയെ അഞ്ചലിലെ വീട്ടിൽ കൊണ്ടുപോയി നിർത്തുന്നതും പതിവായിരുന്നു. സൂരജിന്‍റെ അടൂരിലെ വീട് നിർമ്മാണത്തിലും സഹായിച്ചത് ഉത്തരയുടെ അച്ഛനും അമ്മയും ചേർന്നായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഉത്രയുടെ സ്വര്‍ണവും പണവും സൂരജും വീട്ടുകാരും സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു. രണ്ടു തവണ പാമ്പ് കടിപ്പിച്ചു കൊലപ്പെടുത്താൻ സൂരജ് ശ്രമിച്ചിരുന്നു. ആദ്യം അടൂരിലെ വീട്ടിൽവെച്ച് അണലിയെ കൊണ്ട് കടിപ്പിക്കുകയായിരുന്നു. ഈ സംഭവത്തിൽ ഗുരുതരാവസ്ഥയിലായ ഉത്ര ഏറെ നാളത്തെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. വിശ്രമത്തിനായി അഞ്ചലിലെ വീട്ടിൽ നിർത്തിയിരുന്ന ഉത്രയെ,മൂർഖൻ കൊലപാതകത്തിന് ശേഷം സ്വര്‍ണം ഒളിപ്പിച്ചു. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. കുറ്റപത്രത്തില്‍ പറയുന്നു. രേഖകളും ഹാജരാക്കി. ഡി.വൈ.എസ്.പി എ. അശോകനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.