മരുമകൾ അമ്മായിഅമ്മയെ കൊന്ന് ചാക്കിലാക്കി; മൃതദേഹം ഉപേക്ഷിക്കാൻ സഹായിച്ചത് ഭർത്താവ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഭാര്യയുടെയും ഭർത്താവിന്‍റെയും നീക്കങ്ങളില്‍ സംശയം തോന്നിയ ഒരു അയൽവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുൾ അഴിയുന്നത്
പുനെ: മധ്യവയസ്കയായ സ്ത്രീയെ മരുമകൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്ര പുനെ സ്വദേശിനി ബെബി ഗൗതം ഷിൻഡെ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മരുമകൾ പൂജ ഷിൻഡെ (22), മൃതദേഹം ഉപേക്ഷിക്കാൻ സഹായിച്ച ഭർത്താവ് മിലിന്ദ് ഷിൻഡ എന്നിവർ അറസ്റ്റിലായിട്ടുണ്ട്.
ഇക്കഴിഞ്ഞ മെയ് 21നായിരുന്നു സംഭവം. പൊലീസ് പറയുന്നതനുസരിച്ച് എന്തോ തർക്കത്തിനൊടുവില്‍ പ്രകോപിതയായ പൂജ, അമ്മായിഅമ്മയെ ഒരു വസ്ത്രം ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ചാക്കിലാക്കിയ മൃതദേഹം ഭർത്താവിന്‍റെ സഹായത്തോടെ സമീപത്തെ ഒരു ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയും ചെയ്തു.
ഭാര്യയുടെയും ഭർത്താവിന്‍റെയും നീക്കങ്ങളില്‍ സംശയം തോന്നിയ ഒരു അയൽവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുൾ അഴിയുന്നത്. പൂജയും ഭർത്താവായ മിലിന്ദും ഒരു വലിയ ചാക്കുമായി പോകുന്നത് അയൽവാസിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ അവരെ കണ്ടതോടെ ഇയാൾ പൊലീസിൽ വിവരം അറിയിച്ചു.
advertisement
Also Read-ഓൺലൈൻ ക്ലാസിൽ അശ്ലീല സന്ദേശം, തോർത്ത് മാത്രം ഉടുത്ത് അധ്യാപകൻ; ചെന്നൈയിലെ സ്കൂളിനെതിരെ ഗുരുതര ആരോപണം
ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. സമീപത്തെ സിസിറ്റിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളായ ദമ്പതികൾ നിറചാക്കുമായി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിന്‍റെ തുമ്പ് പിടിച്ച് നടത്തിയ തിരച്ചിലിൽ സമീപത്തെ ഒഴിഞ്ഞ പ്രദേശത്തുള്ള കുറ്റിക്കാട്ടിൽ നിന്നും മൃതദേഹം അടങ്ങിയ ചാക്ക് കണ്ടെത്തുകയായിരുന്നു.
തുടരന്വേഷണത്തിലാണ് കൊലപാതകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്. മെയ് 21ന് ബെബിയും പൂജയും തമ്മിൽ വലിയ വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെ അമ്മായിഅമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മരുമകൾ മൃതദേഹം ചാക്കിലാക്കി ഭർത്താവിന്‍റെ സഹായത്തോടെ വീട്ടിലെ ടെറസിൽ ഒളിപ്പിച്ചു. എന്നാൽ മൃതദേഹം അഴുകി ദുർഗന്ധം വമിച്ചു തുടങ്ങിയതോടെ അവിടെ നിന്ന് മാറ്റാൻ ശ്രമിച്ചു. ഇതിനിടെയാണ് അയൽക്കാരന്‍റെ കണ്ണിൽപ്പെട്ട് പൊലീസ് പിടിയിലായത്.
Location :
First Published :
May 25, 2021 10:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മരുമകൾ അമ്മായിഅമ്മയെ കൊന്ന് ചാക്കിലാക്കി; മൃതദേഹം ഉപേക്ഷിക്കാൻ സഹായിച്ചത് ഭർത്താവ്


