TRENDING:

POCSO | വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ആല്‍ബം ഗായകന്‍ അറസ്റ്റില്‍

Last Updated:

വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് മന്‍സൂറലി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: വിദ്യാര്‍ഥിനിയെ വിവാഹ വഗ്ദാനം നല്‍കി പീഡിപ്പിച്ച(Rape) കേസില്‍ ആല്‍ബം ഗായകന്‍ അറസ്റ്റില്‍(Arrest). പുത്തനത്താണി പുന്നത്തല പുതുശ്ശേരിപ്പറമ്പില്‍ മന്‍സൂറലി(28)യണ് പൊലീസ്(Police) പിടിയിലായത്. രണ്ടുവര്‍ഷം മുന്‍പ് പരിചയപ്പെട്ട പതിനാറുകാരിയെ മന്‍സൂര്‍ പാട്ട് പഠിപ്പിച്ചിരുന്നു.
advertisement

യൂട്യൂബ് ചാനലില്‍ പാടാന്‍ അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞായിരുന്നു പാട്ടു പഠിപ്പിച്ചത്. പിന്നീട് കുട്ടിയുമായി പ്രണയത്തിലാവുകയുമായിരുന്നു. പെണ്‍കുട്ടിയെ കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ വീട്ടുകാര്‍ പൊന്നാനി പൊലീസിന് പരാതി നല്‍കി.

Also Read-Arrest | മലപ്പുറത്ത് റെ​യി​ല്‍​വേ സി​ഗ്ന​ല്‍ ബോ​ക്സു​ക​ളി​ല്‍​ നി​ന്ന്​ വ​യ​ര്‍ മോ​ഷ്ടിച്ചു ; എ​ട്ടു​പേ​ര്‍ പിടിയിൽ

വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് മന്‍സൂറലി. ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലാണ് പ്രതിയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്.

advertisement

Arrest | ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് വിദേശമദ്യം മോഷ്ടിച്ചയാൾ പിടിയിൽ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

കൊല്ലം: ബിവറേജസ് കോര്‍പ്പറേഷന്റെ (BEVCO) ഔട്ട്‌ലെറ്റിലെ പ്രീമിയം കൗണ്ടറില്‍ നിന്ന് വിദേശമദ്യം മോഷ്ടിച്ചയാൾ പിടിയിലായി. കൊല്ലം ആശ്രാമത്തുള്ള ബെവ്കോ ഔട്ട്ലെറ്റിലാണ് സംഭവം. കരുനാഗപ്പള്ളി പട. സൗത്ത് ചിറയില്‍ വീട്ടില്‍ സന്തോഷാണ് (52) പിടിയിലായത്. കൊല്ലം (Kollam) ഈസ്റ്റ് പൊലീസാണ് (Kerala Police) പ്രതിയെ അറസ്റ്റ് ചെയ്തത്.

Also Read-Vinod Kambli| മദ്യപിച്ച് കാറോടിച്ച് മറ്റൊരു വാഹനത്തെ ഇടിച്ചു; മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റിൽ

advertisement

കഴിഞ്ഞ 22ന് വൈകിട്ട് 3.30 ഓടെ സന്തോഷ് ആശ്രാമം ഹോക്കി സ്റ്റേഡിയത്തിന് സമീപമുള്ള പ്രീമിയം കൗണ്ടറിലെത്തി റാക്കില്‍ നിന്ന് മദ്യമെടുത്ത് കടന്നു കളയുകയായിരുന്നു. മോഷണത്തിന്റെ സി.സി ടി.വി ദൃശ്യം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ഇത് പൊലീസിന് കൈമാറി. ബെവ്കോ അധികൃതർ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സന്തോഷ് ബെവ്കോ ഔട്ട്ലെറ്റിൽ എത്തിയ കാറിന്റെ നമ്പര്‍ ജീവനക്കാര്‍ നല്‍കി. ഇതോടെയാണ് പ്രതിയെ വേഗത്തില്‍ തിരിച്ചറിഞ്ഞത്. ഈമാസം രണ്ടാമത്തെ മോഷണമാണ് ഔട്ട്ലെറ്റില്‍ നടന്നത്. ഈമാസം ആദ്യം ആശ്രാമത്തെ ബെവ്കോ ഔട്ട്ലെറ്റിൽനിന്ന് മദ്യം മോഷ്ടിച്ച കേസിലെ പ്രതികളായ രണ്ട് യുവാക്കളെ രണ്ടാഴ്ച മുമ്പ് പിടികൂടിയിരുന്നു. കഴിഞ്ഞ മാസവും ആശ്രാമത്തെ ബെവ്കോ ഔട്ട്ലെറ്റിൽ മോഷണം നടന്നിരുന്നു. അതുകൊണ്ട് തന്നെ സി.സി ടി.വി കാമറ നിരീക്ഷിക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
POCSO | വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ആല്‍ബം ഗായകന്‍ അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories