Vinod Kambli| മദ്യപിച്ച് കാറോടിച്ച് മറ്റൊരു വാഹനത്തെ ഇടിച്ചു; മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
മുംബൈ ബാന്ദ്ര സൊസൈറ്റിയിൽ ഇന്നലെയായിരുന്നു സംഭവം
മുംബൈ: മദ്യപിച്ച് കാറോടിച്ച് മറ്റൊരു വാഹനത്തെ ഇടിച്ച സംഭവത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റിൽ (Vinod Kambli). മുംബൈ ബാന്ദ്ര സൊസൈറ്റിയിൽ ഇന്നലെയായിരുന്നു സംഭവം. സൊസൈറ്റിയിലെ താമസക്കാരന്റെ പരാതിയിലാണ് കാംബ്ലിയെ ബാന്ദ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം കേസെടുത്ത കാംബ്ലിയെ പിന്നീട് ജാമ്യത്തിൽ വിട്ടു. മദ്യപിച്ചെത്തിയ കാംബ്ലി സൊസൈറ്റി കോംപ്ലക്സിലെ വാച്ച്മാനുമായും മറ്റ് താമസക്കാരുമായും വാക്കേറ്റമുണ്ടായതായും പരാതിയുണ്ട്.
17 ടെസ്റ്റുകൾ കളിച്ച കാംബ്ലി 4 സെഞ്ചുറികളടക്കം 1084 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യക്കായി 104 ഏകദിനങ്ങൾ കളിച്ച അദ്ദേഹം 2 സെഞ്ചുറികളടക്കം 2477 റൺസ് അടിച്ചെടുത്തു. 1991ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച കാംബ്ലി 2000 ഒക്ടോബറിലാണ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.
advertisement
സച്ചിൻ ടെണ്ടുൽക്കറിന്റെ സഹപാഠി കൂടിയാണ് കാംബ്ലി. നേരത്തേയും നിരവധി വിവാദങ്ങളും ഈ കായിക താരത്തിന്റെ പേരിൽ ഉയർന്നിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ കാംബ്ലി സൈബർ തട്ടിപ്പിനും ഇരയായിരുന്നു. ഫോണിലൂടെ ബാങ്ക് വിവരങ്ങൾ നൽകിയതിനെ തുടർന്ന് 1.14 ലക്ഷം രൂപ താരത്തിന്റെ അക്കൗണ്ടിൽ നിന്നും പിൻവലിക്കപ്പെട്ടു. ഡിസംബർ മൂന്നിന് കാംബ്ലി ബാന്ദ്ര പോലീസിനെ സമീപിച്ച് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
Location :
First Published :
February 28, 2022 7:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Vinod Kambli| മദ്യപിച്ച് കാറോടിച്ച് മറ്റൊരു വാഹനത്തെ ഇടിച്ചു; മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റിൽ


