Arrest | മലപ്പുറത്ത് റെയില്‍വേ സിഗ്നല്‍ ബോക്‌സുകളില്‍ നിന്ന് വയര്‍ മോഷ്ടിച്ചു ; എട്ടുപേര് പിടിയിൽ
- Published by:Jayashankar Av
- news18-malayalam
Last Updated:
മോഷ്ടിച്ച ചെമ്പ് കമ്പികള്‍ പ്രതികള്‍ ഞാങ്ങാട്ടിരിയിലെയും കൂമക്കല്ലിലെയും ആക്രി കടകളിലാണ് വില്‍പ്പന നടത്തിയിരുന്നതെന്ന് റെയില്‍വേ പോലീസ് പറഞ്ഞു
മലപ്പുറം: റെയില്‍വേ( Indian railway) സിഗ്നല്‍ ബോക്‌സുകളില്‍ നിന്ന് വയര്‍ മോഷ്ടിച്ച ഏട്ട് അംഗ സംഘം പിടിയില്‍. തിരൂര്‍ സ്വദേശി ഷിജു, വാവന്നൂര്‍ സ്വദേശി അഷ്‌റഫ് അലി, മരുതൂര്‍ സ്വദേശി ജബ്ബാര്‍, മുണ്ടൂര്‍ക്കര സ്വദേശി സുജിത്, ഓങ്ങല്ലൂര്‍ സ്വദേശി മുഹമ്മദ് ഹനീഫ, പട്ടാമ്ബി സ്വദേശി സുബൈര്‍ എന്നിവരാണ് പിടിയിലായത് (Arrest) ഷൊര്‍ണൂര്‍ റെയില്‍വേ പോലീസും പാലക്കാട് ക്രൈം ഇന്റലിജന്‍സ് സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ രണ്ട് മാസത്തോളമായി പട്ടാമ്പി പള്ളിപ്പുറം, കുറ്റിപ്പുറം, തിരുനാവായ, തിരൂര്‍,പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനുകളുടെ അടുത്തുള്ള സിഗ്നല്‍ ബോക്‌സുകളില്‍നിന്ന് ചെമ്പ് കമ്പി മോഷണം തുടര്‍ച്ചയായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് പ്രതികള്‍ പിടിയിലായത്.
മോഷ്ടിച്ച ചെമ്പ് കമ്പികള്‍ പ്രതികള്‍ ഞാങ്ങാട്ടിരിയിലെയും കൂമക്കല്ലിലെയും ആക്രി കടകളിലാണ് വില്‍പ്പന നടത്തിയിരുന്നതെന്ന് റെയില്‍വേ പോലീസ് പറഞ്ഞു.മഞ്ചേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
അതേ സമയം പത്തനംതിട്ടയിൽ വിദ്യാര്‍ഥിനിയെ മോര്‍ഫുചെയ്ത അശ്ലീല ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെന്ന കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. എറണാകുളം പാനായിക്കുളം പൊട്ടന്‍കുളം പി.എസ്.അലക്സ്(23), പന്തളം പൂഴിക്കാട് മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കുസമീപം നിര്‍മാല്യത്തില്‍ അജിത്ത്(21), പന്തളം കുരമ്പാല പുന്തലപ്പടിക്കല്‍ പ്രണവ് കുമാര്‍(21)എന്നിവരാണ് അറസ്റ്റിലായത്.
advertisement
നവമാധ്യമംവഴി പെണ്‍കുട്ടിയുമായി ഒന്നാംപ്രതി അലക്സ് സൗഹൃദം സ്ഥാപിച്ചു. പെണ്‍കുട്ടിക്ക് മറ്റൊരു സുഹൃത്തുമായുണ്ടായ പിണക്കം മാറ്റാമെന്ന് വിശ്വസിപ്പിച്ച് ഫോട്ടോ കൈക്കലാക്കുകയായിരുന്നു. ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ഫോട്ടോയാക്കി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.
Location :
First Published :
Feb 27, 2022 7:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | മലപ്പുറത്ത് റെയില്‍വേ സിഗ്നല്‍ ബോക്‌സുകളില്‍ നിന്ന് വയര്‍ മോഷ്ടിച്ചു ; എട്ടുപേര് പിടിയിൽ










