ബീർഭൂമിലെ നൽഹാട്ടി സ്വദേശിനിയായ യുവതി തന്റെ ഭർത്താവിന്റെ കൂടെ താമസിച്ചു വരികയായിരുന്നു. 2019ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായി ഇടപെടാറുള്ള യുവതി നേപ്പാളിലെ ജലേഷ്വർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഹൽഖോഡി സ്വദേശിയായ രാകേഷ് കുമാർ പാണ്ഡേ എന്ന യുവാവുമായി സൗഹൃദത്തിലാവുകയും പിന്നീട് ഇഷ്ടത്തിലാവുകയുമായിരുന്നു. ഈ വർഷം മെയ് 23ന് ഇരുവരും ഒളിച്ചോടി.
advertisement
മകളെ കാണാതായതിനെ തുടർന്ന് യുവതിയുടെ അച്ഛൻ നാൽഹാട്ടി പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ആറ് ലക്ഷം രൂപ ആവശ്യപ്പെട്ടു കൊണ്ട് അദ്ദേഹത്തിന് കോൾ വന്നു. പണം നൽകിയില്ലെങ്കിൽ മകളെ വിറ്റു കളയുമെന്ന് ഭീണിപ്പെടുത്തിയിരുന്നു.
ഇതിനെ തുടർന്ന് പിതാവ് പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചെത്തുകയും സംഭവം വിശദീകരിക്കുകയും ചെയ്തു. കോൾ ചെയ്ത നമ്പർ വെച്ച് പൊലീസ് നടത്തിയ പരിശോധനയിൽ ഗുജറാത്തിലെ സൂറത്തിലെ ഒരു ചേരിയിൽ നിന്നാണ് ഫോൺ ചെയ്തതെന്ന് സ്ഥിരീകരിച്ചു. പ്രാദേശിക പൊലീസിന്റെ സഹായത്തോടെ യുവതിയെ രക്ഷപ്പെടുത്തുകയും കുറ്റവാളിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അഞ്ചംഗ കുടുംബം യാത്ര ചെയ്ത കാറിന് ഇടിമിന്നലേറ്റു; അത്ഭുതകരമായി രക്ഷപ്പെട്ടവരിൽ മൂന്ന് കുഞ്ഞുങ്ങളും
ഗുജറാത്തിൽ നിന്നും രക്ഷപ്പെടുത്തി നാട്ടിൽ എത്തിച്ച വീട്ടമ്മയെ ബംഗാളിലെ രാംപൂർഹാട്ട് കോടതിയിൽ ഹാജരാക്കിയ ശേഷം പൊലീസ് തന്റെ കുടുംബത്തോടൊപ്പം വിട്ടയച്ചു. തന്റെ മകളെ തിരിച്ചു കിട്ടിയതിൽ സന്തോഷമുണ്ടെന്ന പരാതി നൽകിയ അച്ഛൻ പറഞ്ഞു.
ഇന്ന് കൊല്ലം ജില്ലയിലെ അമ്പലംകുന്ന് വട്ടപ്പാറയിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ ക്വട്ടേഷൻ നൽകിയയാൾ ഉൾപ്പെടെ നാലു പേരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് 10 ലക്ഷം രൂപ മോചനദ്രവ്യത്തിനാണ് എന്ന് അധികൃതർ പറയുന്നു.
വട്ടപ്പാറ അജ്സൽ മൻസിലിൽ അജ്സൽ അയ്യൂബിനെയാണ് കാറിൽ എത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. അജ്സലിനെ തട്ടിക്കൊണ്ടു പോകുന്നതിന് ക്വട്ടേഷൻ നൽകിയ അകന്ന ബന്ധു കൂടിയായ മീയന പെരുപുറം വയലിൽ വീട്ടിൽ സലിം (48)ക്വട്ടേഷൻ സംഘാംഗങ്ങളായ കുളത്തൂപ്പുഴ ചന്ദനക്കാവ് ചരുവിള പുത്തൻ വീട്ടിൽ സലീം(48) ശ്രീലങ്കൻ തമിഴ് വംശജരായ കുളത്തൂപ്പുഴ കൂവക്കാട് ആർ പി എൽ വൺ സി കോളനിയിൽ പോൾ ആൻറണി (38), കുളത്തൂപ്പുഴ ആർ പി എൽ രണ്ട് കോളനിയിയിൽ രാഹുൽ (33)എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
