ഓയിൽ ഇന്ത്യ ലിമിറ്റഡ് ജൂനിയർ അസിസ്റ്റന്റ് (ക്ലർക്ക് - കം - കമ്പ്യൂട്ടർ ഓപ്പറേറ്റർ) തസ്തികയിലെ വിവിധ ഒഴിവുകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനു മുമ്പ് ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ oil-india.com സന്ദർശിച്ച് നോട്ടിഫിക്കേഷൻ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും.
ശിവസാഗർ, തിൻസുകിയ, ചരായ്ദിയോ, അസമിലെ ദിബ്രുഗഡ്, അരുണാചൽ പ്രദേശിലെ ചാങ്‌ലാങ് ജില്ല എന്നിവിടങ്ങളിൽ നിന്നുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.
ആകെ 120 ജൂനിയർ അസിസ്റ്റന്റ് തസ്തികകൾ നികത്താനാണ് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ ഓയിൽ ഇന്ത്യാ ലിമിറ്റഡ് ലക്ഷ്യമിടുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 15 ആണ്.
അപേക്ഷിക്കേണ്ട വിധം:സ്റ്റെപ് 1: ഔദ്യോഗിക വെബ്സൈറ്റായ oil-india.com സന്ദർശിക്കുക.
സ്റ്റെപ് 2: ഹോം പേജിൽ Careers എന്ന ടാബിൽ നിന്ന് ലഭിക്കുന്ന 'Current Openings' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 3: പുതിയ ഒരു പേജ് തുറന്ന് വരും. ഇതിൽ താഴോട്ട് സ്ക്രോൾ ചെയ്യുമ്പോൾ ലഭിക്കുന്ന ജൂനിയർ അസിസ്റ്റന്റ് റിക്രൂട്ട്മെന്റിനുള്ള 'Apply online' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 4: പുതിയ പേജിൽ വരുന്ന 'note' വായിച്ച ശേഷം ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
സ്റ്റെപ് 5: രജിസ്ട്രേഷനു ശേഷം ശരിയായ വിവരങ്ങൾ നൽകി ലോഗിൻ ചെയ്ത ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കുക.
സ്റ്റെപ് 6: ആവശ്യമായ രേഖകൾ അപ് ലോഡ് ചെയ്ത് അപേക്ഷാ ഫീസും നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക.
സ്റ്റെപ് 7: ജൂനിയർ അസിസ്റ്റന്റ് (ക്ലർക്ക് - കം - കമ്പ്യൂട്ടർ ഓപ്പറേറ്റർ) അപേക്ഷാ ഫോമിന്റെ ഒരു കോപ്പി സേവ് ചെയ്യുക. ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി വരുമെങ്കിൽ ഇതിന്റെ പ്രിന്റ് എടുത്ത് സൂക്ഷിക്കാം.
അപേക്ഷാ ഫീസ്ജനറൽ, ഒ ബി സി വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർ 200 രൂപ (ജി എസ് ടി, പേയ്‌മെന്റ് ഗേറ്റ്‌വേ / ബാങ്ക് ചാർജുകൾ ഒഴികെയുള്ളവ) നൽകണം. അതേസമയം എസ് സി / എസ് ടി / ഇ ഡബ്ല്യു എസ് / അംഗ പരിമിതിയുള്ളവർ / എക്സ് സർവീസ്മെൻ എന്നിവർക്ക് ഫീസില്ല.
വിദ്യാഭ്യാസ യോഗ്യതസർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നോ ബോർഡിൽ നിന്നോ ഏതെങ്കിലും വിഷയത്തിൽ 40 ശതമാനം മാർക്കോടെ അപേക്ഷകർ 10 + 2 പാസായിരിക്കണം.
ഉദ്യോഗാർത്ഥിക്ക് കുറഞ്ഞത് ആറു മാസത്തെ ദൈർഘ്യമുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥിക്ക് എം എസ് എക്സൽ, വേഡ്, പവർപോയിൻറ് മുതലായവയിൽ പ്രാവീണ്യവും ഉണ്ടായിരിക്കണം.
പ്രായപരിധിജനറൽ വിഭാഗം - കുറഞ്ഞത് 18 വയസും പരമാവധി 30 വയസും.
എസ് സി / എസ് ടി വിഭാഗം - കുറഞ്ഞത് 18 വയസും പരമാവധി 35 വയസും. ഒ ബി സി (നോൺ - ക്രീമിലേയർ) വിഭാഗം - കുറഞ്ഞത് 18 വയസും പരമാവധി 33 വയസും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.