നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • അഞ്ചംഗ കുടുംബം യാത്ര ചെയ്ത കാറിന് ഇടിമിന്നലേറ്റു; അത്ഭുതകരമായി രക്ഷപ്പെട്ടവരിൽ മൂന്ന് കുഞ്ഞുങ്ങളും

  അഞ്ചംഗ കുടുംബം യാത്ര ചെയ്ത കാറിന് ഇടിമിന്നലേറ്റു; അത്ഭുതകരമായി രക്ഷപ്പെട്ടവരിൽ മൂന്ന് കുഞ്ഞുങ്ങളും

  കാർ തകരാറിലാവുകയും ഗിയറിൽ നിന്ന് ന്യൂട്രലിലേക്ക് മാറ്റാൻ പറ്റാത്ത രീതിയിൽ അത് റോഡിൽ കുടുങ്ങുകയും ചെയ്തുവെന്ന് ഹോബി പറയുന്നു. കാർ റോഡിൽ നിന്ന് തള്ളിമാറ്റാന്‍ കഴിയാത്തവിധം കുടുങ്ങിപ്പോയിയെന്നും അദ്ദേഹം പറഞ്ഞു.

  Credits: YouTube/ World NEWS

  Credits: YouTube/ World NEWS

  • Share this:
   ജൂൺ 25ന് കൻസാസിലെ വേവർലിക്ക് സമീപം അഞ്ച് അംഗങ്ങൾ അടങ്ങിയ ഒരു കുടുംബം യാത്ര ചെയ്ത കാറിന് ഇടിമിന്നലേറ്റു. അത്ഭുതകരമെന്നോണം കുടുംബത്തിലെ മുഴുവൻ അംഗങ്ങളും രക്ഷപ്പെട്ടു. മിന്നൽപ്പിണരുകൾ കാറിൽ പതിക്കുമ്പോൾ ആ കാറിന് തൊട്ടു പിന്നിൽ ഉണ്ടായിരുന്ന കാൾ ഹോബി എന്ന യാത്രക്കാരനാണ് സംഭവം ക്യാമറയിൽ പകർത്തിയത്. നിരവധി സോഷ്യൽ മീഡിയ സൈറ്റുകളിലും പേജുകളിലും ഈ വീഡിയോ പങ്കു വെച്ചിട്ടുണ്ട്.

   13 സെക്കൻഡ് ദൈർഘ്യമുള്ള ഈ വൈറൽ ക്ലിപ്പ് ഒരു സിനിമയിൽ നിന്നുള്ള രംഗമാണെന്നേ തോന്നൂ. വീഡിയോയിൽ ആദ്യം ഹൈവേയില്‍ കനത്ത മഴ പെയ്യുന്നത് കാണിക്കുന്നുണ്ട്. മഴയത്ത് ദുര്‍ഘടമായ ആ റോഡിൽ ഡ്രൈവ് ചെയ്യാൻ ആൾക്കാർ ബുദ്ധിമുട്ടുന്നതായാണ്‌ നാം കാണുന്നത്. വളരെ പെട്ടെന്നു തന്നെ ഒരു വെളുത്ത ഫ്ലാഷ് കറുത്ത എസ് യു വിയില്‍ അടിക്കുകയും കാറിനെ താൽക്കാലികമായി മറയ്ക്കുകയും ചെയ്യുന്നു. അടുത്തതായി, ഒരു വലിയ വസ്തു കാറിലൂടെയും അടുത്തുള്ള നടപ്പാതയിലേക്കും ഒരു വലിയ ഹുങ്കാര ശബ്ദത്തോടൊപ്പം പതിക്കുന്നത് വ്യക്തമായി ദൃശ്യങ്ങളിൽ കാണാം. കാറിൽ മിന്നല്‍ പിണരിന്റെ നിരവധി നേരിട്ടുള്ള ഹിറ്റുകൾ ലഭിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാവുന്നതാണ്.

   Explained: കോവിഡ് കാലത്ത് കുതിച്ചുയർന്ന് സ്വർണ്ണ വായ്പ; കൈയിലുള്ള സ്വർണ്ണം വിൽക്കുന്നതാണോ പണയം വയ്ക്കുന്നതാണോ നല്ലത്?

   അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരിൽ എട്ട് മാസം, മൂന്ന് വയസ്സ്, ഒന്നര വയസ്സ് വീതം പ്രായമുള്ള മൂന്ന് കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. കുടുംബം സുരക്ഷിതരാണെങ്കിലും ഈ സംഭവം അവരെ ഏറെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. ആദ്യം ഞെട്ടലിലായിരുന്നെന്നും എന്നാൽ പിന്നീട് കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തുകയായിരുന്നു അവരുടെ ആദ്യ ലക്ഷ്യമെന്നും കുടുംബാംഗങ്ങൾ വാർത്താ സൈറ്റിനോട് സംസാരിക്കുന്നതിനിടെ അറിയിച്ചു. പ്രമുഖ അമേരിക്കൻ മാധ്യമമായ ന്യൂസ് വീക്ക് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് അപകടത്തിൽ പെട്ട കാർ പൂർണമായും നശിച്ചിട്ടുണ്ട്.   കാർ തകരാറിലാവുകയും ഗിയറിൽ നിന്ന് ന്യൂട്രലിലേക്ക് മാറ്റാൻ പറ്റാത്ത രീതിയിൽ അത് റോഡിൽ കുടുങ്ങുകയും ചെയ്തുവെന്ന് ഹോബി പറയുന്നു. കാർ റോഡിൽ നിന്ന് തള്ളിമാറ്റാന്‍ കഴിയാത്തവിധം കുടുങ്ങിപ്പോയിയെന്നും അദ്ദേഹം പറഞ്ഞു.

   Explained | പുരുഷന്മാരിലെ സ്തനാർബുദത്തിന്റെ ലക്ഷണങ്ങളും; ചികിത്സയും, പരിചരണവും; അറിയേണ്ടതെല്ലാം

   മാരകമായ മിന്നലേറ്റ് ആളുകൾ മരണപ്പെടുന്ന സംഭവങ്ങൾ വിരളമല്ല. ഈ വർഷം ആദ്യം ഹരിയാനയിലെ ഗുരഗ്രാമിൽ നാലുപേർക്ക് മിന്നലേറ്റിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേരാണ് അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചത്. ഈ വീഡിയോ കണ്ട ആളുകളിൽ ആരും തന്നെ ഈ നാലുപേരും മരണത്തില്‍നിന്നും രക്ഷപ്പെടും എന്ന് കരുതിയിട്ടുണ്ടാവില്ല. പക്ഷേ അത്ഭുതകരമെന്ന് പറയട്ടെ, നാലുപേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാനായി. പൊള്ളലേറ്റ അവര്‍ക്ക് കൃത്യസമയത്ത് ചികിത്സ ലഭിക്കുകയും അതിനാല്‍ത്തന്നെ അവരെ രക്ഷപ്പെടുത്താനാകുകയും ചെയ്തു.
   Published by:Joys Joy
   First published:
   )}