TRENDING:

കാമുകിയുമായി പിരിഞ്ഞു; വിദ്യാർത്ഥിനിയുടെ സ്കൂട്ടർ തീ വെച്ചു നശിപ്പിച്ചു നിരാശനായ കാമുകൻ

Last Updated:

വിരഹ വേദന പൂണ്ട സഞ്ജയ്, ഈ ആഴ്ച മുൻ കാമുകിയുടെ വീട്ടിലേക്ക് തിരിച്ചെത്തുകയും വാഹനത്തിനു തീ കൊളുത്തുകയുമായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബംഗളൂരു: കാമുകിയുമായി പിരിഞ്ഞ നിരാശയിൽ യുവാവ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തുകയും അവളുടെ സ്കൂട്ടർ കത്തിച്ചു നശിപ്പിക്കുകയും ചെയ്തു. വടക്കൻ ബെംഗളൂരുവിലെ വിദ്യാറാണ്യപുരത്താണ് സംഭവം അരങ്ങേറിയത്. കാമുകിയുമായുള്ള വിരഹം താങ്ങാനാവാത്തതു കൊണ്ടാണ് ഈ കടും കൈ ചെയ്തതെന്നാണ് കരുതപ്പെടുന്നത്.
advertisement

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഇത് ഒറ്റപ്പെട്ട സംഭവമല്ല. കാമുകിയുമായി പിരിഞ്ഞ ശേഷം, കുറ്റാരോപിതനായ സഞ്ജയ് മൂർത്തി നിരന്തരം അവളുടെ വീട് സന്ദർശിക്കുകയും ദേഹോപദ്രവം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നത്രെ.

You may also like:ഊണുമേശയിൽ ഇരുന്ന് ചുറ്റുമൊന്ന് നോക്കിയപ്പോൾ മുറിയുടെ മൂലയിൽ ഓറഞ്ച് പാമ്പ്; പൊലീസ് എത്തിയപ്പോൾ ആള് അമേരിക്കൻ [NEWS]ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു; ഭാര്യയുടെ കൈഞരമ്പ് മുറിച്ച് ഭർത്താവ് തൂങ്ങി മരിച്ചു; അപകടനില തരണം ചെയ്ത് ഭാര്യ - സംഭവം അരൂരിൽ [NEWS] സഞ്ചരിക്കുന്ന ബാർ ആയി ഒരു കാർ; 'റോംഗ് നമ്പർ' എന്ന കോഡ് പറഞ്ഞാൽ മദ്യം റെഡി; ഒടുവിൽ പിടി വീണത് ഇങ്ങനെ [NEWS]തന്റെ അമ്മയുടെ എതിർപ്പു കാരണം, കഴിഞ്ഞ വർഷം തന്നെ മൂർത്തിയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നുവെന്ന് വിദ്യാർത്ഥിനി പറയുന്നു. കഴിഞ്ഞ ജനുവരി 12ന് മൂർത്തി യുവതിയുടെ വീടിന്റെ പരിസരം സന്ദർശിക്കുകയയും അവളെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, മു൯ കാമുകനോട് സംസാരിക്കാ൯ കൂട്ടാക്കാതിരുന്നു യുവതി മൂർത്തിയോട് പെട്ടെന്ന് തന്നെ സ്ഥലം വിടാ൯ ആവശ്യപ്പെട്ടെന്ന് പോലീസിന് നൽകിയ പരാതിയിൽ വെളിപ്പെടുത്തി.

advertisement

വിരഹ വേദന പൂണ്ട സഞ്ജയ്, ഈ ആഴ്ച മുൻ കാമുകിയുടെ വീട്ടിലേക്ക് തിരിച്ചെത്തുകയും വാഹനത്തിനു തീ കൊളുത്തുകയുമായിരുന്നു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച അവസരത്തിലാണ് പ്രതിയെ കണ്ടെത്തിയത്. സ്കൂട്ടറിന്റെ മുൻ വശം പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്.

2016ൽ റോമിൽ ഒരു നിരാശാ കാമുകൻ 22കാരിയായ മുൻ കാമുകിയെ സാമാനമായ രീതിയിൽ വധിച്ചിരുന്നു. വിൻസെൻസോ പട്വാനോ എന്ന സെക്യൂരിറ്റി ഗ്വാർഡ് തന്റെ മു൯ കാമുകിയെ പിൻ തുടർന്നു കൊലപ്പെടുത്തുകയായിരുന്നു. വാഹനം പാർക്കു ചെയ്യുന്നതിനിടെ തീ കൊളുത്തിയാണ് കൊലപ്പെടുത്തിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കാമുകിയുമായി പിരിഞ്ഞു; വിദ്യാർത്ഥിനിയുടെ സ്കൂട്ടർ തീ വെച്ചു നശിപ്പിച്ചു നിരാശനായ കാമുകൻ
Open in App
Home
Video
Impact Shorts
Web Stories