ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു; ഭാര്യയുടെ കൈഞരമ്പ് മുറിച്ച് ഭർത്താവ് തൂങ്ങി മരിച്ചു; അപകടനില തരണം ചെയ്ത് ഭാര്യ - സംഭവം അരൂരിൽ

Last Updated:

സംഭവ സ്ഥലത്ത് വിരലടയാള വിദഗ്ദർ എത്തി പരിശോധന നടത്തി. രണ്ടു പെൺമക്കളാണ് ശരവണൻ - വള്ളി ദമ്പതികൾക്ക് ഉള്ളത്.

ആലപ്പുഴ: നാടിനെ നടുക്കിയിരിക്കുകയാണ് ഒരു ആത്മഹത്യ. കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്നാണ് എഴുപുന്ന പഞ്ചായത്ത് രണ്ടാം വാർഡിൽ ചാത്തനാട്ട് ശരവണൻ (63) ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ, താൻ ആത്മഹത്യ ചെയ്താൽ ആ സാമ്പത്തിക ബാധ്യത മുഴുവൻ ഭാര്യയുടെ ചുമലിലാകുമെന്നത് ശരവണനെ വേദനിപ്പിച്ചു. ഇതിനെ തുടർന്നാണ് ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് ഭാര്യയോട് പറഞ്ഞത്.
തിങ്കളാഴ്ച രാത്രിയിൽ ആയിരുന്നു സംഭവം. ശരവണൻ ഓട്ടോ ഡ്രൈവർ ആയിരുന്നു. പല സ്ഥലങ്ങളിൽ നിന്നായി പലപ്പോഴായി ഇയാൾ പണം വായ്പ എടുത്തിരുന്നു. എന്നാൽ, ഇതിനിടെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് ശരവണനെ ബുദ്ധിമുട്ടിലാക്കി. ഇതോടെ വായ്പാ തിരിച്ചടവുകൾ മുങ്ങി. ഇതിനെ തുടർന്ന് ശരവണൻ വിഷമിത്തിൽ ആയിരുന്നുവെന്നും ഇതാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കാൻ കാരണമെന്നും ബന്ധുക്കൾ പറഞ്ഞു.
You may also like:അനന്തരവന്റെ ലൈംഗികാഭ്യർത്ഥന നിരസിച്ചു; യുവതിയെ 22കാരൻ കൊന്നു [NEWS] Covid 19 | കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ മാർക്കറ്റ് WHO അന്വേഷണസംഘം സന്ദർശിച്ചു [NEWS] ബീച്ച് കാണാൻ 100 രൂപ; ഫോട്ടോ എടുക്കണമെങ്കിൽ 1000 കൂടി; വാസ്കോ ഡ ഗാമ വന്നിറങ്ങിയ കടപ്പുറത്തെ പിഴിച്ചിൽ [NEWS]
കടുത്ത സാമ്പത്തിക ബാധ്യത അലട്ടാൻ തുടങ്ങിയതോടെ ശരവണൻ മരിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, താൻ മാത്രം മരിച്ചാൽ സാമ്പത്തിക ബാധ്യത തന്റെ ഭാര്യയുടെ മേലെയാകുമെന്നത് അദ്ദേഹത്തെ അലട്ടി. തുടർന്നാണ് ഒരുമിച്ച് മരിക്കാമെന്ന് ശരവണൻ ഭാര്യയെ അറിയിക്കുന്നത്. എന്നാൽ, ആദ്യഘട്ടത്തിൽ ആത്മഹത്യയെ ഭാര്യ എതിർക്കുകയായിരുന്നു.
advertisement
തിങ്കളാഴ്ച രാത്രിയാണ് ആത്മഹത്യയെക്കുറിച്ച് ശരവണൻ ഭാര്യ വള്ളിയോട് സംസാരിച്ചത്. അന്ന്, ഇരുവരും വീടിനോട് ചേർന്ന ചാർത്തിലാണ് ഉറങ്ങാൻ കിടന്നത്. ഈ സമയത്താണ് ഒരുമിച്ച് മരിക്കാമെന്ന് ശരവണൻ വള്ളിയോട് പറഞ്ഞത്. എന്നാൽ, ഇതിനെ ഭാര്യ എതിർത്തു. എന്നാൽ, താൻ മരിച്ചാൽ സാമ്പത്തിക ബാധ്യത ഭാര്യയുടെ ചുമലിലാകുമെന്ന് ശരവണൻ പറഞ്ഞു. ഇതോടെ ഒരുമിച്ച് മരിക്കാമെന്ന് വള്ളിയും സമ്മതിച്ചു. തുടർന്ന് ഒരുമിച്ച് മരിക്കാൻ വേണ്ടി ശരവണൻ വള്ളിയുടെ കൈ ഞരമ്പ് മുറിക്കുകയായിരുന്നു.
ബ്ലേഡ് ഉപയോഗിച്ച് ഭാര്യയുടെ കൈ ഞരമ്പ് മുറിച്ച ശേഷം ഇവരുടെ കഴുത്തിൽ ഇയാൾ ഞെക്കിപ്പിടിച്ചു. ശ്വാസം കിട്ടാതെ ഭാര്യ ബോധരഹിതയായി വീണു. ഇതോടെ, ഭാര്യ മരിച്ചെന്ന് തെറ്റിദ്ധരിച്ച ശരവണൻ കൈ ഞരമ്പ് മുറിച്ച് തൂങ്ങി മരിക്കുകയായിരുന്നു.
advertisement
എന്നാൽ, കുറച്ച് സമയം കഴിഞ്ഞപ്പോൾ ഭാര്യയ്ക്ക് ബോധം തെളിഞ്ഞു. അപ്പോൾ തൂങ്ങിയ നിലയിലുള്ള ഭർത്താവിന്റെ മൃതദേഹമാണ് അവർ കണ്ടത്. ഉടൻ തന്നെ ഭാര്യ ബഹളം കൂട്ടി അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയിൽ തന്നെ ഭാര്യ അപകടനില തരണം ചെയ്തു. ഇവരെ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
സംഭവ സ്ഥലത്ത് വിരലടയാള വിദഗ്ദർ എത്തി പരിശോധന നടത്തി. രണ്ടു പെൺമക്കളാണ് ശരവണൻ - വള്ളി ദമ്പതികൾക്ക് ഉള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു; ഭാര്യയുടെ കൈഞരമ്പ് മുറിച്ച് ഭർത്താവ് തൂങ്ങി മരിച്ചു; അപകടനില തരണം ചെയ്ത് ഭാര്യ - സംഭവം അരൂരിൽ
Next Article
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement