തൃശൂർ: പല തരത്തിലുള്ള മദ്യ വിൽപ്പനയുണ്ട്. നമുക്ക് എല്ലാവർക്കും കേട്ടു കേൾവിയും കണ്ടു പരിചയും ബിവറേജസും ബാറും ഒക്കെയാണ്. ബിവറേജസിൽ പോയി ക്യൂ നിന്ന് മദ്യം വാങ്ങുന്നതും ബാറിൽ പോയി മദ്യപിക്കുന്നതും എല്ലാം മലയാളിക്ക് പരിചയമുള്ള കാര്യങ്ങളാണ്. നാട്ടിൽ, ചിലയിടങ്ങളിൽ ചാരായം വാറ്റുന്നതും മലയാളി കണ്ടിട്ടുണ്ട് അല്ലങ്കിൽ കേട്ട് പരിചയമുണ്ട്. എന്നാൽ, ഇതിനെയെല്ലാം മാറ്റി നിർത്തുന്ന ഒരു ചാരായ വിൽപ്പനയാണ് ഇപ്പോൾ പൊലീസിന്റെ പിടിയിലായത്.
വ്യത്യസ്തമാണ് ജോർജിന്റെ രീതികൾ. ഫോണിൽ വിളിച്ച് ഓർഡർ നൽകുന്നവർക്ക് മദ്യം വീട്ടിലെത്തിച്ചു കൊടുക്കുന്നതാണ് ജോർജിന്റെ രീതി. വിവിധ ബ്രാൻഡുകളിൽ ഉള്ള 35.5 ലിറ്റർ മദ്യം ജോർജിന്റെ കാറിൽ നിന്ന് എക്സൈസ് കണ്ടെടുക്കുകയായിരുന്നു. കാറിൽ നിന്ന് കണ്ടെത്തിയതിൽ അര ലിറ്റർ വീതമുള്ള 59 കുപ്പികളും ഒരു ലിറ്റർ വീതമുള്ള ആറു കുപ്പികളും ഉണ്ടായിരുന്നു.
മദ്യവിൽപ്പന കൂടുതലും നടന്നിരുന്നത് ഡ്രൈ ഡേ ദിവസങ്ങളിൽ ആയിരുന്നു. പ്രിവന്റീവ് ഓഫീസർ ആയ സി യു ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.