TRENDING:

നാലാം ക്ലാസുകാരനെ 25 മിനിറ്റിൽ 43 തവണ അടിച്ച അധ്യാപികയ്ക്കെതിരെ കേസ്

Last Updated:

സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയ കുട്ടിയുടെ മുഖത്തും ശരീരത്തിലുംനീല നിറത്തിലുള്ള പാടുകൾ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബംഗളൂരു:ബംഗളൂരുവിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപികയുടെ ക്രൂരമർദ്ദനം. സംഭവത്തിൽ വൈറ്റ്ഫീൽഡ് കടുഗോഡിയിലെ സ്വകാര്യ സ്‌കൂളിലെ 35 കാരിയായ അധ്യാപികക്കെതിരെ പോലീസ് കേസെടുത്തു. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയ കുട്ടിയുടെ മുഖത്തും ശരീരത്തിലുംനീല നിറത്തിലുള്ള പാടുകൾ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരം തിരക്കിയപ്പോൾ തന്നെ അധ്യാപിക അടിച്ച കാര്യം കുട്ടി അമ്മയോട് വെളിപ്പെടുത്തി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

തുടർന്ന് മറ്റൊരു സ്കൂളിലെ അധ്യാപകർ കൂടിയായ കുട്ടിയുടെ രക്ഷിതാക്കൾ സ്‌കൂളിലെത്തി പ്രിൻസിപ്പലിന് പരാതി നൽകി. തുടർന്ന് ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അധ്യാപിക കുട്ടിയെ 43 തവണ മർദ്ദിച്ചതായി കണ്ടെത്തി. തുടർന്ന് സോഷ്യൽ സയൻസ് അധ്യാപികയായ ഇവരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്‌. ബുധനാഴ്ച രാവിലെ ഏകദേശം 9.15 നും 9.40 നും ഇടയിലാണ് അധ്യാപിക കുട്ടിയെ അടിച്ചത്. നിലവിൽ കുട്ടിയുടെ പിതാവിന്റെ പരാതിയിൽ കടുഗോഡി പോലീസ് ആണ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

advertisement

Also Read-‘പത്താം ക്ലാസില്‍ അധ്യാപകന്‍ അടിച്ചു’; വർഷങ്ങൾക്ക് ശേഷം അധ്യാപകനെ പരസ്യമായി ആക്രമിച്ച് യുവാവ്; കൊല്ലുമെന്ന് ഭീഷണി

2015 ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമ പ്രകാരമാണ് അധ്യാപികക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് അന്വേഷണ ചുമതലയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ആൺകുട്ടിയാണ് അധ്യാപികയുടെ ക്രൂര മർദ്ദനത്തിന് ഇരയായത്.

അതേസമയം സംഭവത്തിന് രണ്ട് ദിവസം മുമ്പ് കുട്ടി ഹോം വർക്ക് പൂർത്തിയായിട്ടില്ലെന്ന് അധ്യാപിക മാതാപിതാക്കളെ വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ ഗൃഹപാഠം നൽകുന്ന വിവരം കൃത്യമായി മകന്റെ ഡയറിയിൽ കുറിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളും ഒരു കുറിപ്പെഴുതി അയച്ചിരുന്നു. ഇതാണ് കുട്ടിയെ അടിക്കാൻ കാരണമായി പറയുന്നത്. കൂടാതെ ഒരു അധ്യാപകനായതുകൊണ്ട് കുട്ടികൾക്ക് അച്ചടക്ക പ്രശ്നങ്ങൾ ഉണ്ടാകും എന്ന് അറിയാമെന്നും ഇത് അധ്യാപകർ തിരുത്തി മുന്നോട്ടു പോവുകയാണ് ചെയ്യേണ്ടതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

advertisement

Also Read-വീഡിയോ കോളിനിടെ അധ്യാപികയെ നിർബന്ധിച്ച് വിവസ്ത്രയാക്കി; ഭീഷണിപ്പെടുത്തി നാലു ലക്ഷം രൂപ ആവശ്യപ്പെട്ടു

” കുറിപ്പ് വായിച്ച് ടീച്ചർ എന്റെ മകനെ ഏകദേശം 30 മിനിറ്റോളം മർദിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അധ്യാപിക അവനെ 43 തവണ അടിച്ചു. പരാതി പറയാൻ സ്കൂളിൽ പോയപ്പോൾ അധ്യാപികയെ പിരിച്ചുവിട്ടതായാണ് മാനേജ്‌മെന്റ് അറിയിച്ചത്. ഈ നടപടിയിൽ അതൃപ്തി ഉള്ളത് കൊണ്ടാണ് ഞാൻ അധ്യാപികയ്‌ക്കെതിരെ പരാതി നൽകിയത് ” എന്നും പിതാവ് പറഞ്ഞു. എന്നാൽ സ്കൂളിൽ ആ അധ്യാപികയുടെ സേവനം അവസാനിപ്പിച്ചു എന്നും പോലീസിൽ പരാതി നൽകിയ വിവരം അറിയാം എന്നും സംഭവത്തിൽ പ്രധാനാധ്യാപകൻ പ്രതികരിച്ചു. സിസിടിവി ദൃശ്യങ്ങൾ വിദ്യാർത്ഥിയെ മർദിച്ചതായി സ്ഥിരീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
നാലാം ക്ലാസുകാരനെ 25 മിനിറ്റിൽ 43 തവണ അടിച്ച അധ്യാപികയ്ക്കെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories