advertisement

വീഡിയോ കോളിനിടെ അധ്യാപികയെ നിർബന്ധിച്ച് വിവസ്ത്രയാക്കി; ഭീഷണിപ്പെടുത്തി നാലു ലക്ഷം രൂപ ആവശ്യപ്പെട്ടു

Last Updated:

വീഡിയോ കോളിനിടെ രണ്ടോ മൂന്നോ തവണ വിദ്യാർത്ഥി തന്നെ നിർബന്ധിച്ച് വിവസ്ത്രയാക്കിയെന്നും ഇത് റെക്കോർഡ് ചെയ്ത് സൂക്ഷിച്ച വിദ്യാർത്ഥി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും അധ്യാപിക പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
പൂനെ: വീഡിയോ കോളിനിടെ 36കാരിയായ അധ്യാപികയെ നിർബന്ധിച്ച് വിവസ്ത്രയാക്കുകയും ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി നാലുലക്ഷം തട്ടാൻ ശ്രമിക്കുകയും ചെയ്ത 26കാരനായ വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ഹദപ്സറിലാണ് സംഭവം. അധ്യാപിക പഠിക്കുന്ന കോളേജിലെ സോഷ്യല്‍ മീഡിയാ ഗ്രൂപ്പിൽ വീഡിയോ ഇടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടാൻ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.
2020 മാര്‍ച്ചിനും ഈ വർഷം ജൂൺ 23നും ഇടയിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നതെന്ന് സീനിയർ ഇൻസ്പെക്ടർ അരവിന്ദ് ഗോകുലെ പറഞ്ഞു. 2000 മുതൽ എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുത്തുവരികയാണ് അധ്യാപിക. പിന്നീട് ബിഹാറിലെ പട്നയിൽ നിന്നുള്ള വിദ്യാർത്ഥിയുമായി അധ്യാപിക ചാറ്റിങ്ങിലായി. സൗഹൃദത്തിലായ ഇരുവരും തമ്മിൽ മെസേജ് അയക്കുന്നത് പതിവായി.
advertisement
വീഡിയോ കോളിനിടെ രണ്ടോ മൂന്നോ തവണ വിദ്യാർത്ഥി തന്നെ നിർബന്ധിച്ച് വിവസ്ത്രയാക്കിയെന്നും ഇത് റെക്കോർഡ് ചെയ്ത് സൂക്ഷിച്ച വിദ്യാർത്ഥി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും അധ്യാപിക പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഭീഷണി സഹിക്കാനാകാതെ വന്നപ്പോൾ അധ്യാപിക ഭർത്താവിനെ വിവരം ധരിപ്പിച്ചു. ഇനി ഭീഷണി ആവർത്തിച്ചാൽ പൊലീസിൽ പരാതി നൽകുമെന്നും അധ്യാപിക വിദ്യാർത്ഥിയോട് പറ‍ഞ്ഞു.
advertisement
എന്നാൽ, ഈ മാസം ആദ്യം അധ്യാപികയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലേക്ക് വിദ്യാർത്ഥിയുടെ മെസേജ് അയച്ചു. പിന്നാലെ അധ്യാപിക വിദ്യാർത്ഥിയെ ബ്ലോക്ക് ചെയ്തു. നാലുലക്ഷം രൂപ നൽകിയില്ലെങ്കിൽ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ അധ്യാപിക ഹദപ്സർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഐപിസി, ഐടി നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിദ്യാർത്ഥി ഇപ്പോൾ പൂനെയിൽ ഇല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീഡിയോ കോളിനിടെ അധ്യാപികയെ നിർബന്ധിച്ച് വിവസ്ത്രയാക്കി; ഭീഷണിപ്പെടുത്തി നാലു ലക്ഷം രൂപ ആവശ്യപ്പെട്ടു
Next Article
advertisement
വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രം; വെൽഫെയർ പാർട്ടി നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്‌ലിയ
വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രം; വെൽഫെയർ പാർട്ടി നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്‌ലി
  • വെൽഫെയർ പാർട്ടിയുടെ നോട്ടീസിൽ പേര് വന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്ലിയ

  • വിവാദങ്ങൾ ഉണ്ടാക്കുന്നത് എൽഡിഎഫിന്റെ തന്ത്രമാണെന്നും അതിന് മറുപടി നൽകേണ്ടത് കമ്മിറ്റിയാണെന്നും പറഞ്ഞു

  • സമുദായത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി

View All
advertisement