ലൈഫ് മിഷൻ സിഇഒ യു വി ജോസിനെ ഒമ്പതു മണിക്കൂറാണ് സിബിഐ ചോദ്യം ചെയ്തത്. വടക്കാഞ്ചേരി പദ്ധതിയുമായും ലൈഫ് മിഷൻ പ്രവർത്തനവും പദ്ധതികൾ ഏറ്റെടുക്കുന്നതും ഫണ്ട് കണ്ടെത്തുന്നത് സംബന്ധിച്ചും സിബിഐ ചോദിച്ചറിഞ്ഞു. യൂണിടാക്ക് ലൈഫ് മിഷനിൽ ആർക്കെങ്കിലും കൈക്കൂലി നല്കിയുണ്ടോയെന്ന് സിബിഐ സംശയിക്കുന്നുണ്ട്.
Also Read- കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചു; ഭാര്യക്കെതിരെ കേസെടുത്ത് പൊലീസ്; രാജ്യത്ത് ഇതാദ്യം
ഹൈക്കോടതിയിലെ ഹർജിയിൽ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ വ്യക്തമാക്കിയിരുന്നു. വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി എടുത്ത ഫയലുകൾ തിരികെ വിളിക്കണമെന്നും സിബിഐ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉടൻ തിരികെ വിളിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
advertisement
സിബിഐ മുൻപാകെ യു വി ജോസ് ഹാജരാക്കിയ ഫയലുകളുടെ പരിശോധനക്കു വേണ്ടികൂടിയാണ് സിബിഐ ഇത് ആവശ്യപ്പെട്ടത്. സെക്രട്ടറിയേറ്റിൽ നിന്നും വിജിലൻസ് ഫയലുകൾ എടുത്തതിനാൽ പകർപ്പ് മാത്രമാണ് യു വി ജോസിന് ഹാജരാക്കാനായത്. ഫയലുകൾ ലഭ്യമാക്കുന്നത് ഇനി കോടതിയുടെ നിർദ്ദേശം അനുസരിച്ചായിരിക്കും.
Also Read- 'ഐ ഫോൺ ആര്‍ക്കൊക്കെ നല്‍കിയെന്ന് നേരിട്ട് അറിയില്ല'; നിലപാടുമാറ്റി സന്തോഷ് ഈപ്പന്‍
റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള എം ഒ യു, ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെല്‍ത്ത് സെന്ററും സംബന്ധിച്ച വിവരങ്ങള്‍,വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍, വടക്കാഞ്ചേരി നഗരസഭ, കെ എസ് ഇ ബി എന്നിവയുടെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍, ലൈഫ് മിഷന് ജില്ലാ കോഡിനേറ്ററും ലൈഫ് മിഷൻ പദ്ധതിയുമായുള്ള ബന്ധം, യൂണിടാക്കും സെയ്ന്റ് വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയുള്ള ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍, ഇത്രയും രേഖകളുടെ ഒറിജിനല്‍ ഹാജരാക്കാനാണ് സിബിഐ ആവശ്യപ്പെട്ടത്. ഫ്‌ളാറ്റ് നിര്‍മ്മാണത്തിന്റെ കരാര്‍ മുതല്‍ കമ്മീഷന്‍ ഇടപാട് വരെ മൊത്തം ക്രമക്കേടുണ്ടെന്നാണ് സിബിഐയുടെ വിലയിരുത്തല്‍.
അതേസമയം യു.വി. ജോസിൻ്റെ മൊഴികൾ പരിശോധിച്ചശേഷം വീണ്ടും ചോദ്യം ചെയ്യലുകൾ ഉണ്ടാകും. സന്തോഷ് ഈപ്പനെ വീണ്ടും വിളിച്ചു വരുത്താനുള്ള സാധ്യതയും സജീവമാണ്. എന്നാൽ ഹൈക്കോടതിയിൽ നിലനിൽക്കുന്ന സർക്കാരിന്റേതുൾപ്പെടെയുള്ള ഹർജികളിൽ അന്തിമവിധി വ്യാഴാഴ്ച മാത്രമാണ് ഉണ്ടാവുക. സിബിഐ അന്വേഷണത്തിൻ്റെ സാധുതയാണ് രണ്ട് ഹർജികളിലും ചോദ്യം ചെയ്യുന്നത്. നിലവിൽ അന്വേഷണം തുടരാൻ അനുമതി നൽകുന്നുണ്ടെങ്കിലും വിധി വന്ന ശേഷം കൂടുതൽ നടപടികളിലേക്ക് നീങ്ങാനാണ് സിബിഐ ഉദ്ദേശിക്കുന്നത്.