എൻഫോഴ്സ്മെന്റ് കേസിൽ അറസ്റ്റിലായ ശിവശങ്കർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഈ സാഹചര്യത്തിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ കസ്റ്റംസ് കോടതിയെ സമീപിക്കുന്നത്. സ്വർണക്കടത്ത് കേസിൽ അറസ്റ്റ് രേഖപ്പെടുത്താൻ കോടതി കഴിഞ്ഞ ദിവസം കസ്റ്റംസിന് അനുമതി നൽകിയിരുന്നു.
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്തപ്പോൾ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന നിർണായകെ തെളിവുകൾ ലഭിച്ചെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തിൽ എം.ശിവശങ്കറിന് നേരിട്ട് പങ്കാളിത്തം ഉണ്ടായിരുന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അറസ്റ്റിന് കോടതി അനുമതി നൽകിയത്.
advertisement
Also Read ' സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദം'; കോടതിയിൽ ഇ.ഡിക്കെതിരെ ശിവശങ്കർ
സ്വർണക്കടത്തിൽ ശിവങ്കറിനുള്ള കൂടുതൽ പങ്കാളിത്തം സംബന്ധിച്ച് ഇ.ഡിയും കേടതിയെ അറിയിച്ചിട്ടുണ്ട്. സ്വപ്‌ന സുരേഷിനെ തിരുവനന്തപുരത്തെ ജയിലില്‍ ചോദ്യം ചെയ്തപ്പോഴാണ് ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങൾ ഇ.ഡിക്ക് ലഭിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എം.ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ ടീമിനും അറിവുണ്ടായിരുന്നുവെന്നായിരുന്നു സ്വപ്‌നയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്‌നയെയും ശിവശങ്കറിനെയും വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലിലാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്.