TRENDING:

ദേവനന്ദയുടെ മരണം: നാല് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു

Last Updated:

Devananda Death Case | പതിനഞ്ചുകാരനും പതിനെട്ടുകാരനുമുൾപ്പെടെ 25 വയസ്സിൽ താഴെയുള്ള നാല് പേരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇതിൽ രണ്ടു പേർ സ്ഥിരമായി കുട്ടിയുടെ വീട്ടിൽ എത്തിയിരുന്നവരാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: ആറുവയസ്സുകാരിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാല് യുവാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തു. വീട്ടിലെത്തുമായിരുന്ന രണ്ട് പേരെയും സമീപവാസികളായ മറ്റ് രണ്ടു പേരെയുമാണ് ചോദ്യം ചെയ്തത്. അതേസമയം, വിശദമായ ഫോറൻസിക് റിപ്പോർട്ട് തിങ്കളാഴ്ച പോലീസിന് കൈമാറും.
advertisement

പതിനഞ്ചുകാരനും പതിനെട്ടുകാരനുമുൾപ്പെടെ 25 വയസ്സിൽ താഴെയുള്ള നാല് പേരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇതിൽ രണ്ടു പേർ സ്ഥിരമായി കുട്ടിയുടെ വീട്ടിൽ എത്തിയിരുന്നവരാണ്. അടുത്ത ബന്ധുക്കളുമാണ് ഈ രണ്ട് യുവാക്കൾ. ദേവനന്ദയുടെ വീടിനു സമീപത്തെ മറ്റ് രണ്ട് യുവാക്കളെയും ചോദ്യം ചെയ്തു. ഇവരിൽ ചിലർ കുട്ടിക്കൊപ്പം മൊബൈലിൽ കളിച്ചിരുന്നുവെന്ന വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു ചോദ്യം ചെയ്യൽ.

കൊലപാതകമെന്ന് സംശയിത്തക്ക തെളിവുകളൊന്നും ഇതുവരെ ലഭിച്ചില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. എന്നാൽ ചോദ്യം ചെയ്യൽ വരും ദിവസങ്ങളിലും തുടരും. ആറ്റിൽ നിന്ന് ശേഖരിച്ച ചെളിയുടെയും വെള്ളത്തിന്റെയും പരിശോധന ഫോറൻസിക് സംഘം തുടരുകയാണ്. കുട്ടിയുടെ വയറ്റിൽ കണ്ടെത്തിയ ചെളി ഏത് ഭാഗത്തേതെന്ന് തിരിച്ചറിയുന്നതിനാണ് പരിശോധന. വിശദ റിപ്പോർട്ട് തിങ്കളാഴ്ച അന്വേഷണ സംഘത്തിന് കൈമാറും.

advertisement

തടയണയ്ക്ക് സമീപത്തുവെച്ചല്ല ആറ്റില്‍ അകപ്പെട്ടതെന്ന് ഫോറൻസിക് സംഘത്തിന്‍റെ പ്രാഥമിക നിഗമനം. വീടിനു സമീപത്തുള്ള കൽപ്പടവിൽ നിന്നാകാം കുട്ടി ആറ്റിൽ അകപ്പെട്ടതെന്നാണ് സംശയം. അതേസമയം, ശിശു മനോരോഗവിദഗ്തരെ കൊണ്ട് പ്രദേശം പരിശോധിപ്പിക്കാനും പൊലീസ് തീരുമാനിച്ചിരുന്നു. ദേവനന്ദയുടെ മരണത്തിലെ സംശയം നീക്കാനാണ് പൊലീസിന്‍റെ അഭ്യർത്ഥന പ്രകാരം ഫൊറൻസിക് സംഘം കഴിഞ്ഞ ദിവസം ഇളവൂരിൽ പരിശോധന നടത്തിയത്.

BEST PERFORMING STORIES:വീടിനു സമീപം വെച്ച് തെരുവ് പട്ടി കടിച്ചു; കടിച്ച പട്ടിയെ പെൺകുട്ടി കഴുത്ത് ഞെരിച്ച് കൊന്നു [NEWS]രണ്ടു വാർത്താചാനലുകളുടെയും വിലക്ക് പിൻവലിച്ചു [NEWS]സിനിമയിലും കൊറോണ ബാധ; വമ്പൻ റിലീസുകൾ നീളും [PHOTO]

advertisement

വീടിനു 75 മീറ്റർ മാത്രം ദൂരത്തുള്ള കുളക്കടവിൽ വെച്ചാകാം ദേവനന്ദ ഇളവൂർ ആറ്റിൽ അകപ്പെട്ടതെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം  പരിശോധനയിലെ പ്രാഥമിക നിഗമനം. കുട്ടി വീണതാണോ അപായപ്പെടുത്തിയതാണോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല.

ഇക്കാര്യങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട്. കുളിക്കടവിൽ മുങ്ങിത്താണ കുട്ടി പുഴയുടെ ആഴമേറിയ ഭാഗത്ത് എത്തിപ്പെടാം. അടിയൊഴുക്കുണ്ടായിരുന്ന പുഴയിലൂടെ മൃതദേഹം ഒഴുകി മാറാം. തടയണയുടെ അടിയിലൂടെ ഒഴുകിയ മൃതദേഹം 300 മീറ്റർ അകലെ പൊങ്ങുകയായിരുന്നുവെന്നാണ് ഫൊറൻസിക് സംഘത്തിന്‍റെ നിഗമനം.

advertisement

കുട്ടിയുടെ വയറ്റിൽ ചെളിയുടെ അംശം കൂടുതലായിരുന്നു. തടയണയ്ക്ക് സമീപത്താണ് കുട്ടി ആറ്റിൽ അകപ്പെട്ടതെങ്കിൽ വയറ്റിലെ ചെളിയുടെ അംശം ഇത്രത്തോളമുണ്ടാകില്ലായിരുന്നെന്നും മൃതദേഹം മറ്റേതെങ്കിലും സ്ഥലത്ത് പൊങ്ങാൻ സാധ്യതയുള്ളതെന്നും ഫൊറൻസിക് സംഘം കണ്ടെത്തി.  അതേസമയം, പ്രദേശത്ത് ശിശു മനശാസ്ത്രജ്ഞരെ എത്തിച്ച് പരിശോധിപ്പിക്കാനാണ് പൊലീസ് തീരുമാനം. ഇതിനായി കത്ത് നൽകിയിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Crime/
ദേവനന്ദയുടെ മരണം: നാല് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു
Open in App
Home
Video
Impact Shorts
Web Stories