നാദാപുരം: തെരുവു പട്ടിയുടെ കടിയേറ്റ് പരിക്കേറ്റ പ്ലസ് ടു വിദ്യാർഥിനി പട്ടിയെ കഴുത്തുഞെരിച്ചു കൊന്നു. കോഴിക്കോട് നാദാപുരത്താണ് സംഭവം. വിദ്യാര്‍ഥിനിയ്ക്കടക്കം മൂന്നു പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
ഇയ്യങ്കോട് വായനശാലയ്ക്കു സമീപം വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിക്കാണ് സംഭവം. മന്നമ്പത്ത് മുരളി (48), കുണ്ട്യാംവീട്ടിൽ കുഞ്ഞാലി (65), പ്ലസ് ടു വിദ്യാർഥിനി എന്നിവർക്കാണ് പട്ടിയുടെ കടിയേറ്റത്.
വീടിനു സമീപത്തുവെച്ചാണ് പെൺകുട്ടിക്ക് കടിയേറ്റത്. കാലിനു കടിയേറ്റ പെൺകുട്ടി പ്രാണരക്ഷാർഥം പ്രതിരോധിക്കുന്നതിനിടെ പട്ടിയുടെ കഴുത്തിൽ പിടിമുറുക്കുകയായിരുന്നു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.