TRENDING:

വിവസ്ത്രയായി പൂജ ചെയ്താൽ 50 കോടി രൂപ മഴയായി പെയ്യും; പെൺകുട്ടിയുടെ പരാതിയിൽ 5 പേർ അറസ്റ്റിൽ

Last Updated:

പ്രത്യേക പൂജകൾ ചെയ്താൽ സമ്പന്നയാകാമെന്ന വാഗ്ദാനവുമായിട്ടായിരുന്നു ഇയാൾ എത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നാഗ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബ്ലാക്ക് മാജിക്കിന് നിർബന്ധിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ് നടന്നത്. പെൺകുട്ടി വിവസ്ത്രയായി നിന്നാൽ 50 കോടി രൂപ മഴ പോലെ പെയ്യുമെന്നായിരുന്നു ഇവരുടെ അവകാശവാദം. നാഗ്പൂരിലാണ് സംഭവം.
advertisement

ഫെബ്രുവരി 26 നാണ് പരാതിയിൽ പൊലീസ് അറസ്റ്റ് നടന്നത്. കഴിഞ്ഞ മാസം അഞ്ച് പേരിൽ ഒരാൾ തന്നെ സമീപിച്ചിരുന്നതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. പ്രത്യേക പൂജകൾ ചെയ്താൽ സമ്പന്നയാകാമെന്ന വാഗ്ദാനവുമായിട്ടായിരുന്നു ഇയാൾ എത്തിയത്.

പെൺകുട്ടി പൂജയ്ക്കിടയിൽ വിവസ്ത്രയാകണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇതോടെ സംശയം തോന്നിയ പെൺകുട്ടി ആവശ്യം നിരസിച്ചു. എന്നാൽ ഇയാൾ നിരന്തരം ഇതേ ആവശ്യം ഉന്നയിച്ച് പെൺകുട്ടിയെ സമീപിച്ചതോടെയാണ് പരാതി നൽകിയത്.

advertisement

വിക്കി ഗണേഷ്(20), ദിനേഷ് മഹാദേവ് നിഖാരേ(25), രാമകൃഷ്ണ ദാദാജി മസ്കർ(41), വിനോദ് ജയറാം മസ്രാം(42), സോപൻ ഹരിബോ കുംറേ(35) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിൽ വിക്കി ഗണേഷിനെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. വിക്കി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരുടെ അറസ്റ്റ്.

You may also like:പബ്‌ജിയിൽ മൊട്ടിട്ട പ്രണയം; വിവാഹിതയായ യുവതി പന്ത്രണ്ടാം ക്‌ളാസുകാരനെ തേടി നാടുവിട്ടു

advertisement

പോക്സോ, ഐപിസി, ബ്ലാക്ക് മാജിക് നിയമം അടക്കം നിരവധി വകുപ്പുകൾ ചേർത്താണ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

മറ്റൊരു സംഭവത്തിൽ, കാമുകനെ കൊലപ്പെടുത്താൻ വാടകക്കൊലയാളിയെ ഏർപ്പെടുത്തിയ യുവതി അറസ്റ്റിൽ. മഹാരാഷ്ട്ര മഹാപുർ സ്വദേശിനിയായ ഇരുപതുകാരിയാണ് അറസ്റ്റിലായിരിക്കുന്നത്. വാടകക്കൊലയാളിയും കൊലപാതകം ആസൂത്രണം ചെയ്യാൻ കൂട്ടുനിന്നതിന് യുവതിയുടെ മാതാപിതാക്കളും പൊലീസ് പിടിയിലായിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് ഇവരുടെ കാമുകനായ ചന്ദു മഹാപുർ കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തും അകന്ന ബന്ധുവുമായ ഭരത് ഗുജ്ജാർ എന്നയാളുടെ സഹായത്തോടെയാണ് യുവതി കൃത്യം നടപ്പാക്കിയത്. കാമുകനെ കൊലപ്പെടുത്തുന്നതിനായി ഒന്നര ലക്ഷം രൂപയും ലൈംഗിക ബന്ധവുമായിരുന്നു വാഗ്ദാനം.

advertisement

You may also like:'ദൃശ്യം രണ്ടിനെ കുറിച്ച് നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാം'; മോഹന്‍ലാലും ജീത്തു ജോസഫും പ്രേക്ഷകരോട് സംവദിക്കുന്നു

പൊലീസ് പറയുന്നതനുസരിച്ച് നേരത്തെ തന്നെ വിവാഹിതനായിരുന്ന ചന്ദു, ഇരുപതുകാരിയായ യുവതിയുമായി അടുപ്പത്തിലായിരുന്നു. വിവാഹിതനായ കാമുകൻ തന്‍റെ പ്രണയിനി മറ്റൊരു വിവാഹം കഴിക്കുന്നതിനെ എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. താന്‍ വിവാഹിതയാകാന്‍ കാമുകന്‍ തടസം നിന്നതോടെ ഇയാളെ ഒഴിവാക്കാന്‍ യുവതി പദ്ധതിയിട്ടു. ഇതിനായാണ് ഇയാളുടെ സുഹൃത്തും ബന്ധുവും കൂടിയായ വാടകക്കൊലയാളിയായ ഗുജ്ജാറിനെ സമീപിച്ചത്. ഒന്നരലക്ഷം രൂപയും കൃത്യം നടത്തിക്കഴിഞ്ഞാൽ സെക്സും എന്നായിരുന്നു കരാർ.

advertisement

കൊല്ലപ്പെട്ട ചന്ദുവും ഗുജ്ജാറും തമ്മിൽ പണത്തിന്‍റെ പേരില്‍ നേരത്തെ തന്നെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കൃത്യം നടന്ന ദിവസം ചന്ദുവിനെ കാണാനെത്തിയ ഗുജ്ജാർ, മദ്യപിക്കാനെന്ന പേരിൽ ഇയാളെ കൂട്ടിക്കൊണ്ടു പോയ ശേഷമാണ് കൊലപ്പെടുത്തിയത്. തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറുത്തായിരുന്നു കൊലപാതകം.

തുടർന്ന് 200 അടിയോളം ദൂരം മൃതദേഹം വലിച്ചിഴച്ചു കൊണ്ടു പോയി സലായിമേന്ദയ്ക്ക് സമീപത്തുള്ള ഒരു പ്രദേശത്ത് ഉപേക്ഷിക്കുകയും ചെയ്തു. സംഭവം നടന്ന ദിവസം ഇരുവരും ബൈക്കിൽ ഒരുമിച്ച് പോകുന്നതിന്‍റെ സിസിറ്റിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഗുജ്ജാർ പിടിയിലാകുന്നതും കൊലപാതകകഥയുടെ ചുരുൾ അഴിയുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവസ്ത്രയായി പൂജ ചെയ്താൽ 50 കോടി രൂപ മഴയായി പെയ്യും; പെൺകുട്ടിയുടെ പരാതിയിൽ 5 പേർ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories